---
title: "ദുബൈയിൽ റുവിയ സ്ട്രീറ്റ് തുറന്നു; നാല് പ്രധാന മേഖലകളിലേക്ക് ഇനി എളുപ്പത്തിൽ എത്താം"
english_title: "Ruwiya Street opens in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/342751/ruwiya-street-opens-in-dubai"
published_at: "2026-02-18T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995eb73831c8_18.jpg"
keywords: []
---

# ദുബൈയിൽ റുവിയ സ്ട്രീറ്റ് തുറന്നു; നാല് പ്രധാന മേഖലകളിലേക്ക് ഇനി എളുപ്പത്തിൽ എത്താം

> **Lead Summary:** **ദുബൈ: **ദുബൈയിലെ പ്രധാനപ്പെട്ട നാല് കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റുവിയ സ്ട്രീറ്റ് പദ്ധതിയുടെ നിർമാണം പൂർത്തിയായതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.

## Article Content

**ദുബൈ: **ദുബൈയിലെ പ്രധാനപ്പെട്ട നാല് കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റുവിയ സ്ട്രീറ്റ് പദ്ധതിയുടെ നിർമാണം പൂർത്തിയായതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.

നാദ് ഹെസ്സ റെസിഡൻഷ്യൽ ഏരിയ, ദുബൈ ഇന്റർനാഷണൽ അക്കാദമിക് സിറ്റി, ദുബൈ സിലിക്കൺ ഒയാസിസ്, വാർസൻ 4 എന്നീ മേഖലകളിലുള്ളവർക്ക് ഈ പുതിയ പാത ഏറെ പ്രയോജനകരമാകും.

3.5 കിലോമീറ്റർ നീളമുള്ള ഈ റോഡ് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെയും ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്‌യാൻ സ്ട്രീറ്റിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഒന്നാണ്.

പുതിയ പാത നിലവിൽ വന്നതോടെ ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്‌യാൻ സ്ട്രീറ്റിലെ ഗതാഗത ശേഷിയിൽ 40 ശതമാനത്തോളം വർധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

യാത്രക്കാർക്ക് ഏറ്റവും വലിയ ആശ്വാസം യാത്രാസമയത്തിൽ ഉണ്ടായ കുറവാണ്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള യാത്രാസമയം പത്ത് മിനിറ്റിൽ നിന്ന് വെറും നാല് മിനിറ്റായി ഇതോടെ കുറഞ്ഞു. ഏകദേശം 60 ശതമാനത്തോളം സമയലാഭമാണ് ഈ പുതിയ പദ്ധതിയിലൂടെ വാഹനയാത്രക്കാർക്ക് ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/342751/ruwiya-street-opens-in-dubai)