---
title: "ജിദ്ദ ടവർ നിർമ്മാണം നൂറാം നിലയിലേക്ക്; 2028-ഓടെ പൂർത്തിയാകും"
english_title: "Jeddah Tower construction reaches 100th floor; to be completed by 2028"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/342769/jeddah-tower-construction-reaches-100th-floor-to-be-completed-by-2028"
published_at: "2026-02-18T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995fc4a18444_25.jpg"
keywords: []
---

# ജിദ്ദ ടവർ നിർമ്മാണം നൂറാം നിലയിലേക്ക്; 2028-ഓടെ പൂർത്തിയാകും

> **Lead Summary:** **ജിദ്ദ: **സൗദി അറേബ്യയിലെ ജിദ്ദയിൽ നിർമ്മാണം പുരോഗമിക്കുന്ന ജിദ്ദ ടവർ നൂറ് നിലകൾ പിന്നിടാനൊരുങ്ങുന്നു.

## Article Content

**ജിദ്ദ: **സൗദി അറേബ്യയിലെ ജിദ്ദയിൽ നിർമ്മാണം പുരോഗമിക്കുന്ന ജിദ്ദ ടവർ നൂറ് നിലകൾ പിന്നിടാനൊരുങ്ങുന്നു.

നിലവിൽ 91-ാം നിലയിലെത്തിയ നിർമ്മാണം ഓരോ അഞ്ച് ദിവസത്തിലും ഒരു നില എന്ന വേഗതയിലാണ് മുന്നേറുന്നത്. സൗദി കോടീശ്വരൻ വലീദ് ബിൻ തലാലിന്റെ ഉടമസ്ഥതയിലുള്ള ഈ ടവർ 2028-ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇടക്കാലത്ത് തടസ്സപ്പെട്ട പണികൾ ബിൻലാദൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം പുനരാരംഭിച്ചതോടെയാണ് നിർമ്മാണം അതിവേഗത്തിലായത്.

അമേരിക്കൻ എഞ്ചിനീയർ അഡ്രിയാൻ സ്മിത്ത് രൂപകല്പന ചെയ്ത ഈ ഭീമൻ ടവർ ഒരു കിലോമീറ്ററിലധികം ഉയരമുള്ള ലോകത്തിലെ ആദ്യ കെട്ടിടമായി മാറും.

ഏകദേശം 53 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പദ്ധതി പ്രദേശത്ത് സ്കൂളുകൾ, സർവകലാശാലകൾ, ആശുപത്രികൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയുണ്ടാകും. ഒരു ലക്ഷത്തോളം പേർക്ക് താമസസൗകര്യം നൽകുന്ന ഈ പദ്ധതി പ്രവാസികൾ അടക്കം പതിനായിരങ്ങൾക്ക് തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/342769/jeddah-tower-construction-reaches-100th-floor-to-be-completed-by-2028)