---
title: "റമദാൻ കാരുണ്യം: 1440 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്; സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കും"
english_title: "UAE President orders release of 1,440 prisoners"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/342803/uae-president-orders-release-of-1440-prisoners"
published_at: "2026-02-19T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699690383c7b8_tru4.jpg"
keywords: []
---

# റമദാൻ കാരുണ്യം: 1440 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്; സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കും

> **Lead Summary:** **അബുദാബി: [[gcc.truevisionnews.com]] **വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കത്തോടനുബന്ധിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 1440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.

## Article Content

**അബുദാബി: [[gcc.truevisionnews.com]] **വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കത്തോടനുബന്ധിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 1440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.

തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ കൂടി സർക്കാർ ഏറ്റെടുക്കുന്ന ഈ നടപടി, അവർക്ക് കുടുംബത്തോടൊപ്പം പുതിയൊരു ജീവിതം തുടങ്ങാൻ അവസരമൊരുക്കുന്നതിനായുള്ള കാരുണ്യ പ്രവർത്തനമായാണ് കണക്കാക്കപ്പെടുന്നത്.

ഒമാൻ ഒഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ റമദാൻ വ്രതാരംഭം കുറിച്ച പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ മറ്റ് എമിറേറ്റുകളും സമാനമായ രീതിയിലുള്ള ശിക്ഷാ ഇളവുകൾ പ്രഖ്യാപിച്ചേക്കും.

അതീവ ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെയാണ് സാധാരണയായി ഇത്തരം മോചനത്തിനായി പരിഗണിക്കാറുള്ളത്. അതേസമയം, കേരളത്തിലും ഒമാനിലും നാളെ മുതലാണ് റമദാൻ വ്രതാരംഭം തുടങ്ങുന്നത്.

ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പ്രാർത്ഥനകൾക്കും വ്രതാനുഷ്ഠാനങ്ങൾക്കുമായി വിശ്വാസികളും പള്ളികളും ഒരുങ്ങിക്കഴിഞ്ഞു. ദാനധർമ്മങ്ങൾക്കും ആത്മീയ ശുദ്ധീകരണത്തിനും പ്രാധാന്യം നൽകുന്ന ഈ പുണ്യമാസത്തിൽ വിശ്വാസികൾ പ്രാർത്ഥനാ നിർഭരമായ രാപ്പകലുകളിലേക്ക് കടക്കുകയാണ്.

പള്ളികളിൽ രാത്രികാല പ്രത്യേക പ്രാർത്ഥനകൾക്കും നോമ്പുതുറ സൗകര്യങ്ങൾക്കുമായുള്ള ക്രമീകരണങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/342803/uae-president-orders-release-of-1440-prisoners)