---
title: "കുടുംബങ്ങളെ പിന്തുണയ്ക്കൽ; ഒമാനിൽ 40,000 ഇഫ്താർ വൗച്ചർ വിതരണം ചെയ്യും"
english_title: "Supporting families 40,000 Iftar vouchers to be distributed in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/342854/supporting-families-40000-iftar-vouchers-to-be-distributed-in-oman"
published_at: "2026-02-19T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996aba43a6c9_ifthar_kit.jpg"
keywords: []
---

# കുടുംബങ്ങളെ പിന്തുണയ്ക്കൽ; ഒമാനിൽ 40,000 ഇഫ്താർ വൗച്ചർ വിതരണം ചെയ്യും

> **Lead Summary:** **മസ്‌കത്ത്‌ : ** റംസാൻ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബങ്ങളെ പിന്തുണയ്ക്കാനായി ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ രാജ്യത്തുടനീളം 40,000 ‘ഇഫ്താർ സഈം' വൗച്ചറുകൾ വിതരണം ചെയ്യും. 12 ലക്ഷത്തിലധികം റിയാൽ വിലമതിക്കുന്ന സംരംഭം കുടുംബങ്ങളുടെ സാമ്പത്തിക സമ്മർദം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്‌.

## Article Content

**മസ്‌കത്ത്‌ : ** റംസാൻ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബങ്ങളെ പിന്തുണയ്ക്കാനായി ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ രാജ്യത്തുടനീളം 40,000 ‘ഇഫ്താർ സഈം' വൗച്ചറുകൾ വിതരണം ചെയ്യും. 12 ലക്ഷത്തിലധികം റിയാൽ വിലമതിക്കുന്ന സംരംഭം കുടുംബങ്ങളുടെ സാമ്പത്തിക സമ്മർദം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്‌.

വൗച്ചറുകൾ പ്രാദേശിക വാലികളുടെയും സാമൂഹ്യവികസന സമിതികളുടെയും ഓഫീസുകൾ വഴിയാണ് വിതരണം ചെയ്യുന്നതെന്ന്‌ ചാരിറ്റബിൾ ഓർഗനൈസേഷൻ സിഇഒ ബദർ ബിൻ മുഹമ്മദ് അൽ സാബി പറഞ്ഞു.

2025ലെ ശക്തമായ പ്രകടനത്തിന്റെ തുടർച്ചയായാണ് പരിപാടി. ഒമാനിലെ ചാരിറ്റബിൾ സംഘടനയുടെ മാനുഷിക സഹായം 53.5 ലക്ഷം റിയാൽ കവിഞ്ഞു. സംഘടനയുടെ ഏറ്റവും പുതിയ വാർഷിക കണക്കനുസരിച്ച്, സാമൂഹ്യസംരക്ഷണ തന്ത്രം ഒന്നിലധികം നിർണായക മേഖലകളിലായി വ്യാപിച്ചിരിക്കുന്നു. കുട്ടികളുടെ ദീർഘകാല ക്ഷേമത്തിനും വിദ്യാഭ്യാസത്തിനുമായി 16.2 ലക്ഷം റിയാൽ നീക്കിവച്ചു. നേരിട്ടുള്ള ഭക്ഷ്യസഹായം 12.1 ലക്ഷം റിയാലായി. സാമ്പത്തിക ശാക്തീകരണ പരിപാടികൾ കുടുംബങ്ങൾക്ക് അടിയന്തര പിന്തുണയായി 12.2 ലക്ഷം റിയാൽ കൈമാറി.

ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും സുരക്ഷിത ഭവനം നൽകാനുമായി 5,51,000 റിയാൽ ചെലവഴിച്ചു. പ്രത്യേക മെഡിക്കൽ ചികിത്സകളെ പിന്തുണയ്ക്കാനായി 2,36,000 റിയാൽ ചെലവഴിച്ചു. വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ സഹായത്തിന്‌ 3,71,344 റിയാൽ മാനുഷിക മൂലധനത്തിൽ നിക്ഷേപം തുടർന്നതായും കണക്കുകളിലുണ്ട്‌.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/342854/supporting-families-40000-iftar-vouchers-to-be-distributed-in-oman)