---
title: "ഹൃദയാഘാതം മൂലം ; ജുബൈലിൽ ഒഡിഷ സ്വദേശി അന്തരിച്ചു"
english_title: "Odisha native dies of heart attack in Jubail"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/342884/odisha-native-dies-of-heart-attack-in-jubail"
published_at: "2026-02-19T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996c1608d0d7_Odisha_native_dies_of_heart_attack_in_Jubail.jpg"
keywords: []
---

# ഹൃദയാഘാതം മൂലം ; ജുബൈലിൽ ഒഡിഷ സ്വദേശി അന്തരിച്ചു

> **Lead Summary:** ജുബൈൽ: സൗദി അറേബ്യയിലെ ജുബൈലിൽ ജോലി ചെയ്തുവരികയായിരുന്ന ഒഡിഷ സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. കുലസാമിതംഗ സ്വദേശി പ്രമോദ് സാഹു ആണ് മരിച്ചത്. കഠിനമായ നെഞ്ചുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടിയന്തര ചികിത്സകൾക്കിടെ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 10 വർഷമായി ജുബൈലിൽ പ്രവാസിയായിരുന്നു പ്രമോദ്.

## Article Content

ജുബൈൽ: സൗദി അറേബ്യയിലെ ജുബൈലിൽ ജോലി ചെയ്തുവരികയായിരുന്ന ഒഡിഷ സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. കുലസാമിതംഗ സ്വദേശി പ്രമോദ് സാഹു ആണ് മരിച്ചത്. കഠിനമായ നെഞ്ചുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടിയന്തര ചികിത്സകൾക്കിടെ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 10 വർഷമായി ജുബൈലിൽ പ്രവാസിയായിരുന്നു പ്രമോദ്.

ബിപിൻ ബിഹാരി - മാതാജി ദമ്പതികളുടെ മകനാണ്. മമതയാണ് ഭാര്യ. നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/342884/odisha-native-dies-of-heart-attack-in-jubail)