---
title: "ഭാഗ്യദേവതയുടെ കടാക്ഷം ബിഗ് ടിക്കറ്റിലൂടെ; അബുദാബിയിലെ മലയാളി എൻജിനീയർക്ക് 50,000 ദിർഹം സമ്മാനം"
english_title: "malayali engineer wins major prize in abu dhabi lottery"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/342964/malayali-engineer-wins-major-prize-in-abu-dhabi-lottery"
published_at: "2026-02-19T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996f6e859d0d_big_ticket.jpg"
keywords: []
---

# ഭാഗ്യദേവതയുടെ കടാക്ഷം ബിഗ് ടിക്കറ്റിലൂടെ; അബുദാബിയിലെ മലയാളി എൻജിനീയർക്ക് 50,000 ദിർഹം സമ്മാനം

> **Lead Summary:** **അബുദാബി: [ ** ഭാഗ്യദേവതയുടെ കടാക്ഷം തേടി വർഷങ്ങളോളം കാത്തിരിക്കുന്നവർക്കിടയിൽ വെറും അഞ്ച് മാസത്തെ പരിശ്രമത്തിലൂടെ ലക്ഷപ്രഭുവായി മലയാളി യുവാവ്. അബുദാബി ബിഗ് ടിക്കറ്റിന്റെ ഫെബ്രുവരിയിലെ രണ്ടാമത്തെ പ്രതിവാര നറുക്കെടുപ്പിലാണ് അബുദാബിയിൽ എൻജിനീയറായ നിബിൻ കെ. മാത്യു 50,000 ദിർഹം (ഏകദേശം 11 ലക്ഷത്തിലേറെ രൂപ) സ്വന്തമാക്കിയത്.

## Article Content

**അബുദാബി: [ ** ഭാഗ്യദേവതയുടെ കടാക്ഷം തേടി വർഷങ്ങളോളം കാത്തിരിക്കുന്നവർക്കിടയിൽ വെറും അഞ്ച് മാസത്തെ പരിശ്രമത്തിലൂടെ ലക്ഷപ്രഭുവായി മലയാളി യുവാവ്. അബുദാബി ബിഗ് ടിക്കറ്റിന്റെ ഫെബ്രുവരിയിലെ രണ്ടാമത്തെ പ്രതിവാര നറുക്കെടുപ്പിലാണ് അബുദാബിയിൽ എൻജിനീയറായ നിബിൻ കെ. മാത്യു 50,000 ദിർഹം (ഏകദേശം 11 ലക്ഷത്തിലേറെ രൂപ) സ്വന്തമാക്കിയത്.

ആറ് വർഷമായി അബുദാബിയിലുള്ള നിബിൻ സുഹൃത്തുക്കളായ 20 പേരോടൊപ്പമാണ് ടിക്കറ്റെടുത്തത്. ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു വലിയ സമ്മാനം തന്നെ തേടിയെത്തുന്നതെന്നും സമ്മാനത്തുക തന്റെ വിഹിതം കുടുംബത്തെ സഹായിക്കാൻ ഉപയോഗിക്കുമെന്നും നിബിൻ പറഞ്ഞു. നറുക്കെടുപ്പ് വിവരമറിഞ്ഞപ്പോൾ വലിയ സന്തോഷവും അദ്ഭുതവുമാണ് തോന്നിയത്.

നിബിനൊപ്പം മറ്റ് മൂന്ന് പ്രവാസികളെയും ഭാഗ്യം തുണച്ചിട്ടുണ്ട്. പത്ത് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പാക്കിസ്ഥാൻ സ്വദേശി റിയാസത്ത് ഖാന് സമ്മാനം ലഭിച്ചത്. ഖത്തറിലുള്ള ബംഗ്ലദേശ് സ്വദേശി ഗ്രിഗറി ഷോമിർ ഗോമസ്, ദുബായിലുള്ള നേപ്പാൾ സ്വദേശി ശിവ പ്രസാദ് റിജാൽ എന്നിവരാണ് മറ്റ് ഭാഗ്യശാലികൾ.

എല്ലാവരും സുഹൃത്തുക്കളുമായി ചേർന്ന് ഗ്രൂപ്പായി ടിക്കറ്റെടുത്തവരാണ്. മാർച്ച് മൂന്നിന് നടക്കുന്ന ബിഗ് ടിക്കറ്റ് തത്സമയ നറുക്കെടുപ്പിൽ ഒന്നരക്കോടി ദിർഹമാണ് (33 കോടിയിലധികം രൂപ) ഒന്നാം സമ്മാനമായി നൽകുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/342964/malayali-engineer-wins-major-prize-in-abu-dhabi-lottery)