---
title: "സൗദി സ്ഥാപക ദിനം; ഫെബ്രുവരി 22-ന് പൊതുഅവധി, പ്രവാസികൾക്കും ആഹ്ലാദിക്കാം"
english_title: "Public holiday on February 22nd"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343131/public-holiday-on-february-22nd"
published_at: "2026-02-20T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699827fec943b_GCC1.jpg"
keywords: []
---

# സൗദി സ്ഥാപക ദിനം; ഫെബ്രുവരി 22-ന് പൊതുഅവധി, പ്രവാസികൾക്കും ആഹ്ലാദിക്കാം

> **Lead Summary:** **റിയാദ്: [[gcc.truevisionnews.com]] **സൗദി അറേബ്യയുടെ ചരിത്രപരമായ സ്ഥാപക ദിനം പ്രമാണിച്ച് ഫെബ്രുവരി 22-ന് രാജ്യവ്യാപകമായി പൊതുഅവധി പ്രഖ്യാപിച്ചു. ഞായറാഴ്ച വരുന്ന അവധി രാജ്യത്തെ സർക്കാർ ഓഫീസുകൾക്കും സ്വകാര്യ കമ്പനികൾക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ബാധകമാണെന്ന് മാനവശേഷി-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

## Article Content

**റിയാദ്: [[gcc.truevisionnews.com]] **സൗദി അറേബ്യയുടെ ചരിത്രപരമായ സ്ഥാപക ദിനം പ്രമാണിച്ച് ഫെബ്രുവരി 22-ന് രാജ്യവ്യാപകമായി പൊതുഅവധി പ്രഖ്യാപിച്ചു. ഞായറാഴ്ച വരുന്ന അവധി രാജ്യത്തെ സർക്കാർ ഓഫീസുകൾക്കും സ്വകാര്യ കമ്പനികൾക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ബാധകമാണെന്ന് മാനവശേഷി-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

വാരാന്ത്യ അവധിയോട് ചേർന്ന് വരുന്നതിനാൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഈ ആഘോഷദിനം ഒരു മിനി വെക്കേഷനായി മാറും. 1727-ൽ ഇമാം മുഹമ്മദ് ബിൻ സഊദ് ആദ്യ സൗദി ഭരണകൂടത്തിന് അടിത്തറയിട്ടതിന്റെ ഓർമ്മ പുതുക്കുന്നതിനാണ് എല്ലാ വർഷവും ഫെബ്രുവരി 22 ഔദ്യോഗികമായി ആഘോഷിക്കുന്നത്.

രാജ്യത്തിന്റെ പൈതൃകവും ചരിത്രവും വിളിച്ചോതുന്ന വിവിധ പരിപാടികളാണ് ഈ ദിനത്തോടനുബന്ധിച്ച് സൗദിയിലുടനീളം സംഘടിപ്പിക്കാറുള്ളത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343131/public-holiday-on-february-22nd)