---
title: "മരുന്ന് തട്ടിപ്പ്: പ്രവാസി ഫാർമസിസ്റ്റിന് കുവൈറ്റിൽ 7 വർഷം കഠിനതടവും ലക്ഷക്കണക്കിന് രൂപ പിഴയും"
english_title: "Expatriate pharmacist sentenced to rigorous imprisonment and fine of lakhs of rupees"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343134/expatriate-pharmacist-sentenced-to-rigorous-imprisonment-and-fine-of-lakhs-of-rupees"
published_at: "2026-02-20T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6998290cd8372_GCC2.jpg"
keywords: []
---

# മരുന്ന് തട്ടിപ്പ്: പ്രവാസി ഫാർമസിസ്റ്റിന് കുവൈറ്റിൽ 7 വർഷം കഠിനതടവും ലക്ഷക്കണക്കിന് രൂപ പിഴയും

> **Lead Summary:** **കുവൈറ്റ് സിറ്റി: [[gcc.truevisionnews.com]] **സർക്കാർ ആശുപത്രിയിൽ നിന്ന് വിലപിടിപ്പുള്ള മരുന്നുകൾ മോഷ്ടിച്ച് മറിച്ചുവിറ്റ പ്രവാസി ഫാർമസിസ്റ്റിന് കുവൈറ്റ് അപ്പീൽ കോടതി കഠിനതടവും വൻ പിഴയും വിധിച്ചു.

## Article Content

**കുവൈറ്റ് സിറ്റി: [[gcc.truevisionnews.com]] **സർക്കാർ ആശുപത്രിയിൽ നിന്ന് വിലപിടിപ്പുള്ള മരുന്നുകൾ മോഷ്ടിച്ച് മറിച്ചുവിറ്റ പ്രവാസി ഫാർമസിസ്റ്റിന് കുവൈറ്റ് അപ്പീൽ കോടതി കഠിനതടവും വൻ പിഴയും വിധിച്ചു.

ഈജിപ്ഷ്യൻ പൗരനായ ഇയാൾക്ക് ഏഴ് വർഷത്തെ തടവ് ശിക്ഷയാണ് കോടതി നൽകിയത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വ്യാജ കുറിപ്പടികൾ വഴി വളർച്ചാ ഹോർമോണുകളും മാനസികരോഗങ്ങൾക്കുള്ള മരുന്നുകളും തട്ടിയെടുത്തതാണ് ഇയാൾക്കെതിരെയുള്ള കുറ്റം.

ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ 14,000 കുവൈറ്റി ദിനാർ വിലമതിക്കുന്ന മരുന്നുകളുടെ കുറവ് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

തട്ടിയെടുത്ത തുകയുടെ ഇരട്ടിയായ 28,000 ദിനാർ (ഏകദേശം 76 ലക്ഷം രൂപ) പിഴയായി ഒടുക്കണം. അഴിമതിക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്ന കുവൈറ്റ് ഭരണകൂടം, ഇയാളെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിടാനും ഉത്തരവിട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343134/expatriate-pharmacist-sentenced-to-rigorous-imprisonment-and-fine-of-lakhs-of-rupees)