---
title: "ട്രക്ക് ഡ്രൈവർമാർ ശ്രദ്ധിക്കുക! റമദാനിൽ ഒമാനിലെ റോഡുകളിൽ നിയന്ത്രണങ്ങൾ മാറി; പുതിയ അറിയിപ്പ് പുറത്ത്"
english_title: "Ramadan: Trucks restricted on major roads in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343228/ramadan-trucks-restricted-on-major-roads-in-oman"
published_at: "2026-02-21T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69990501297de_RID.jpg"
keywords: []
---

# ട്രക്ക് ഡ്രൈവർമാർ ശ്രദ്ധിക്കുക! റമദാനിൽ ഒമാനിലെ റോഡുകളിൽ നിയന്ത്രണങ്ങൾ മാറി; പുതിയ അറിയിപ്പ് പുറത്ത്

> **Lead Summary:** **മസ്‌കത്ത്: (https://gcc.truevisionnews.com/**) റമസാനില്‍ രാജ്യത്തെ വിവിധ റോഡുകളില്‍ പ്രവൃത്തിദിവസങ്ങളിലും ശനിയാഴ്ചയും ട്രക്കുകളുടെ സഞ്ചാരത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി റോയല്‍ ഒമാന്‍ പൊലീസ്.

## Article Content

**മസ്‌കത്ത്: (https://gcc.truevisionnews.com/**) റമസാനില്‍ രാജ്യത്തെ വിവിധ റോഡുകളില്‍ പ്രവൃത്തിദിവസങ്ങളിലും ശനിയാഴ്ചയും ട്രക്കുകളുടെ സഞ്ചാരത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി റോയല്‍ ഒമാന്‍ പൊലീസ്.

മസ്‌കത്ത് ഗവര്‍ണറേറ്റിലെ പ്രധാന റോഡുകള്‍, ദാഖിലിയ റോഡ് (മസ്‌കത്ത്- ബിദ്ബിദ് പാലം), ബാത്തിന ഹൈവേ (മസ്‌കത്ത് - ശിനാസ്) എന്നീ പാതകളില്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.00 മതല്‍ മുതല്‍ 9.30 വരെ, ഉച്ചക്ക് 12 മുതല്‍ വൈകിട്ട് നാല്, ശനിയാഴ്ച വൈകുന്നേരം ആറു മുതല്‍ രാത്രി 10 വരെയുമാണ് ട്രക്കുകളുടെ ഗതാഗതം പൊലീസ് നിരോധിച്ചിരിക്കുന്നത്.

മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഖുറം ഇന്റര്‍സെക്ഷന്‍ മുതല്‍ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ഖത്മത്ത് മലാഹ് അതിര്‍ത്തി പോസ്റ്റ് വരെയുള്ള സുല്‍ത്താന്‍ ഖാബൂസ് റോഡ്, മസ്‌കത്തിലെ ബുര്‍ജ് അല്‍ സഹ്‌വ റൗണ്ട് എബൗട്ട് മുതല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ബിദ്ബിദ് പാലം വരെയുള്ള സുല്‍ത്താന്‍ തുവൈനി ബിന്‍ സെയ്ദ് റോഡ് എന്നിവയാണ് മറ്റു പ്രധാന പാതകള്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343228/ramadan-trucks-restricted-on-major-roads-in-oman)