---
title: "വിശുദ്ധ ഹറമുകളിൽ തീർത്ഥാടക പ്രവാഹം; റമദാൻ ആദ്യ വാരത്തിൽ തിരക്ക് വർധിക്കുന്നു"
english_title: "Pilgrims flock to the holy shrines; Crowds increase in the first week of Ramadan"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343439/pilgrims-flock-to-the-holy-shrines-crowds-increase-in-the-first-week-of-ramadan"
published_at: "2026-02-21T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999e63d6a72f_23.jpg"
keywords: []
---

# വിശുദ്ധ ഹറമുകളിൽ തീർത്ഥാടക പ്രവാഹം; റമദാൻ ആദ്യ വാരത്തിൽ തിരക്ക് വർധിക്കുന്നു

> **Lead Summary:** സൗദി അറേബ്യ: വിശുദ്ധ റമദാൻ മാസത്തിന്റെ ആദ്യ ദിനങ്ങളിൽ തന്നെ മക്കയിലെയും മദീനയിലെയും ഹറമുകൾ വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. വരാന്ത്യവും ദേശീയ അവധിയും ഒത്തുചേർന്നതോടെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ലക്ഷക്കണക്കിന് തീർത്ഥാടകരാണ് പുണ്യനഗരങ്ങളിലേക്ക് ഒഴുകുന്നത്.

## Article Content

സൗദി അറേബ്യ: വിശുദ്ധ റമദാൻ മാസത്തിന്റെ ആദ്യ ദിനങ്ങളിൽ തന്നെ മക്കയിലെയും മദീനയിലെയും ഹറമുകൾ വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. വരാന്ത്യവും ദേശീയ അവധിയും ഒത്തുചേർന്നതോടെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ലക്ഷക്കണക്കിന് തീർത്ഥാടകരാണ് പുണ്യനഗരങ്ങളിലേക്ക് ഒഴുകുന്നത്.

തിരക്ക് വർധിച്ചതോടെ മക്കയിലും മദീനയിലും ഹോട്ടൽ മുറികൾക്ക് ക്ഷാമം നേരിടുകയാണ്. പല ഹോട്ടലുകളിലും വാടക മൂന്നിരട്ടിയിലധികം വർധിച്ചതായാണ് റിപ്പോർട്ടുകൾ.

തീർത്ഥാടകരുടെ തിരക്ക് ശാസ്ത്രീയമായി നിയന്ത്രിക്കാൻ ഇരുഹറം കാര്യാലയം വിപുലമായ ഡിജിറ്റൽ സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഹറമിലെ ഓരോ ഭാഗത്തെയും ജനസാന്ദ്രത തീർത്ഥാടകർക്ക് തത്സമയം അറിയാൻ സാധിക്കും.

ഔദ്യോഗിക പോർട്ടലിലെ കളർ കോഡിങ് സംവിധാനം നോക്കി തിരക്ക് കുറഞ്ഞ സമയം നോക്കി ത്വവാഫിനും സഅ്യിനും പോകാൻ സാധിക്കുന്നത് വിശ്വാസികൾക്ക് വലിയ ആശ്വാസമാണ്. സുരക്ഷ ഉറപ്പാക്കാൻ വൻ സന്നാഹമാണ് ഇരുഹറമുകളിലും ഒരുക്കിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343439/pilgrims-flock-to-the-holy-shrines-crowds-increase-in-the-first-week-of-ramadan)