---
title: "തൃശൂർ സ്വദേശി ഒമാനിൽ ആന്തരിച്ചു"
english_title: "A native of Thrissur passed away in Oman."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343497/a-native-of-thrissur-passed-away-in-oman"
published_at: "2026-02-22T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699aa18bdb610_11.jpg"
keywords: []
---

# തൃശൂർ സ്വദേശി ഒമാനിൽ ആന്തരിച്ചു

> **Lead Summary:** **മസ്‌കത്ത്: **തൃശ്ശൂർ കൂളിമുട്ടം സ്വദേശിയും റിട്ടയേർഡ് അധ്യാപകനുമായ വത്യേടത്ത് മുഹമ്മദ് മാസ്റ്റർ മസ്‌കത്തിലെ അസൈബയിൽ നിര്യാതനായി. കഴിഞ്ഞ 25 വർഷമായി മകനോടൊപ്പം ഒമാനിൽ താമസിച്ചു വരികയായിരുന്നു.

## Article Content

**മസ്‌കത്ത്: **തൃശ്ശൂർ കൂളിമുട്ടം സ്വദേശിയും റിട്ടയേർഡ് അധ്യാപകനുമായ വത്യേടത്ത് മുഹമ്മദ് മാസ്റ്റർ മസ്‌കത്തിലെ അസൈബയിൽ നിര്യാതനായി. കഴിഞ്ഞ 25 വർഷമായി മകനോടൊപ്പം ഒമാനിൽ താമസിച്ചു വരികയായിരുന്നു.

പെരിഞ്ഞനം ബോയ്സ് സ്കൂളിലെ മുൻ അധ്യാപകനായിരുന്ന മുഹമ്മദ് മാസ്റ്റർ, കൂളിമുട്ടം നെടുംപറമ്പ് മഹല്ല് കമ്മിറ്റിയുടെ സെക്രട്ടറിയായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രി എട്ട് മണിക്ക് ഒമാനിലെ ആമിറാത്ത് ഖബറിസ്ഥാനിൽ മൃതദേഹം ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പരേതയായ ഷൈനയാണ് മകന്റെ ഭാര്യ. ജമീല, സഈദ, സൽമ, ഖമറുന്നീസ എന്നിവരാണ് മറ്റ് മക്കൾ. നൗഷാദ്, ഇബ്രാഹിം കുട്ടി, നൗഷാദ് (നഊ), അബ്ദുൽ നവാസ് എന്നിവർ മരുമക്കളാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343497/a-native-of-thrissur-passed-away-in-oman)