---
title: "സൗദി അറേബ്യയിൽ മഴയ്ക്കും വിസിധ മേഖലകളിൽ മൂടൽമഞ്ഞിനും സാധ്യത"
english_title: "Chance of rain and fog in certain areas in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343530/chance-of-rain-and-fog-in-certain-areas-in-saudi-arabia"
published_at: "2026-02-22T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ac54361f5f_15.jpg"
keywords: []
---

# സൗദി അറേബ്യയിൽ മഴയ്ക്കും വിസിധ മേഖലകളിൽ മൂടൽമഞ്ഞിനും സാധ്യത

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയുടെ പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ മലയോര മേഖലകളിൽ നേരിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

## Article Content

**റിയാദ്: **സൗദി അറേബ്യയുടെ പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ മലയോര മേഖലകളിൽ നേരിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മലയോര പ്രദേശങ്ങൾക്ക് പുറമെ അൽ-ജൗഫ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ രാത്രികാലങ്ങളിലും പുലർച്ചെയും ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണം.

വടക്കൻ അതിർത്തികൾ, ഹാഇൽ, തബൂക്ക്, മദീന, മക്കയുടെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാറ്റ് ശക്തമാകുമെന്നും ഇത് പൊടിക്കാറ്റിന് കാരണമായേക്കാമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343530/chance-of-rain-and-fog-in-certain-areas-in-saudi-arabia)