---
title: "ദോഹയിൽ സ്വിമ്മിങ് പൂളിൽ വീണ് ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരൻ മരിച്ചു"
english_title: "Seven-year-old boy dies after falling into swimming pool in Doha"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343559/seven-year-old-boy-dies-after-falling-into-swimming-pool-in-doha"
published_at: "2026-02-22T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699adced71ee8_Seven-year-old_boy_dies_after_falling_into_swimming_pool_in_Doha.jpg"
keywords: []
---

# ദോഹയിൽ സ്വിമ്മിങ് പൂളിൽ വീണ് ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരൻ മരിച്ചു

> **Lead Summary:** ദോഹ: ദോഹയിലെ സ്വകാര്യ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ വീണ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മഹാരാഷ്ട്ര താനെ വെസ്റ്റ് ആസാദ് നഗർ സ്വദേശി അതുൽ കുമാർ മിശ്രയുടെ മകൻ അഥർവ് മിശ്ര ആണ് അന്തരിച്ചത്. ദോഹ ഡി.പി.എസ് മൊണാർക്ക് ഇന്റർനാഷണൽ സ്കൂളിലെ സ്കൈ-2 വിഭാഗം വിദ്യാർത്ഥിയാണ്.

## Article Content

ദോഹ: ദോഹയിലെ സ്വകാര്യ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ വീണ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മഹാരാഷ്ട്ര താനെ വെസ്റ്റ് ആസാദ് നഗർ സ്വദേശി അതുൽ കുമാർ മിശ്രയുടെ മകൻ അഥർവ് മിശ്ര ആണ് അന്തരിച്ചത്. ദോഹ ഡി.പി.എസ് മൊണാർക്ക് ഇന്റർനാഷണൽ സ്കൂളിലെ സ്കൈ-2 വിഭാഗം വിദ്യാർത്ഥിയാണ്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം നടന്നത്. ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ വീണ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ദോഹയിൽ ജോലി ചെയ്യുന്ന അതുൽ കുമാർ മിശ്രയുടെയും നിധി മിശ്രയുടെയും മകനാണ് അഥർവ്.

അഞ്ചു ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്നലെയാണ് മരിച്ചത്. പിതാവ് ഖത്തർ എയർവേസിലെ ജീവനക്കാരനാണ്. മാതാവ്: പ്രിയദർശിനി അസ്മിദ വാത്സ്യായൻ. ഹമദ് ഹോസ്പിറ്റലിലെ ജീവനക്കാരിയാണ്. പ്രവാസി വെൽഫയർ റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343559/seven-year-old-boy-dies-after-falling-into-swimming-pool-in-doha)