---
title: "അബൂദബിയിൽ കാണാതായ തിരുവനന്തപുരം സ്വദേശി തിരിച്ചെത്തി"
english_title: "Thiruvananthapuram native who went missing in Abu Dhabi returns"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343569/thiruvananthapuram-native-who-went-missing-in-abu-dhabi-returns"
published_at: "2026-02-22T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699aeac9cc61a_27.jpg"
keywords: []
---

# അബൂദബിയിൽ കാണാതായ തിരുവനന്തപുരം സ്വദേശി തിരിച്ചെത്തി

> **Lead Summary:** **അബൂദബി: **അബൂദബിയിലെ മുസഫയിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. മുസഫ ശാബിയ 12-ൽ കഫ്തീരിയ ജീവനക്കാരനായി ജോലി ചെയ്യുന്ന തിരുവനന്തപുരം അണ്ടൂർകോണം പാച്ചിറ സ്വദേശി മാഹിൻ അബ്ദുറഹ്‌മാനാണ് ഇന്ന് ഉച്ചയോടെ സുരക്ഷിതനായി താമസസ്ഥലത്ത് തിരിച്ചെത്തിയത്.

## Article Content

**അബൂദബി: **അബൂദബിയിലെ മുസഫയിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. മുസഫ ശാബിയ 12-ൽ കഫ്തീരിയ ജീവനക്കാരനായി ജോലി ചെയ്യുന്ന തിരുവനന്തപുരം അണ്ടൂർകോണം പാച്ചിറ സ്വദേശി മാഹിൻ അബ്ദുറഹ്‌മാനാണ് ഇന്ന് ഉച്ചയോടെ സുരക്ഷിതനായി താമസസ്ഥലത്ത് തിരിച്ചെത്തിയത്.

ഈ മാസം 19 മുതൽ ഇദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ അധികൃതർക്കും സാമൂഹിക പ്രവർത്തകർക്കും പരാതി നൽകിയിരുന്നു. എന്നാൽ, ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് താമസസ്ഥലത്ത് നിന്ന് മാറിനിൽക്കുകയായിരുന്നുവെന്നാണ് മാഹിൻ ബന്ധുക്കളോട് വിശദീകരിച്ചത്. കഴിഞ്ഞ എട്ട് വർഷമായി അബൂദബിയിലെ കഫ്തീരിയ മേഖലയിൽ പ്രവർത്തിച്ചു വരികയാണ് ഇദ്ദേഹം. മാഹിൻ തിരിച്ചെത്തിയ ആശ്വാസത്തിലാണ് കുടുംബവും സഹപ്രവർത്തകരും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343569/thiruvananthapuram-native-who-went-missing-in-abu-dhabi-returns)