---
title: "സലാലയിൽ മലയാളി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Malayali engineer found dead in Salalah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343619/malayali-engineer-found-dead-in-salalah"
published_at: "2026-02-23T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bceaa4e5ae_Malayali_engineer_found_dead_in_Salalah.jpg"
keywords: []
---

# സലാലയിൽ മലയാളി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** സലാല: ഒമാനിലെ സലാലയിൽ പ്രവാസി മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിയായ വിജയകുമാർ ചന്ദ്രശേഖരൻ ആണ് മരിച്ചത്. സലാലയിലെ സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായി ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

## Article Content

സലാല: ഒമാനിലെ സലാലയിൽ പ്രവാസി മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിയായ വിജയകുമാർ ചന്ദ്രശേഖരൻ ആണ് മരിച്ചത്. സലാലയിലെ സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായി ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

സംഭവസ്ഥലത്തെത്തിയ റോയൽ ഒമാൻ പോലീസ് പ്രാഥമിക നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ മൃതദേഹം സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343619/malayali-engineer-found-dead-in-salalah)