---
title: "ഒമാൻ ഗസറ്റിൽ പുതിയ പട്ടിക: 68 പേർക്ക് ഇനി ഒമാൻ പൗരത്വം"
english_title: "New list in Oman Gazette: 68 people now have Omani citizenship"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343669/new-list-in-oman-gazette-68-people-now-have-omani-citizenship"
published_at: "2026-02-23T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bf08fabda8_oman.jpg"
keywords: []
---

# ഒമാൻ ഗസറ്റിൽ പുതിയ പട്ടിക: 68 പേർക്ക് ഇനി ഒമാൻ പൗരത്വം

> **Lead Summary:** **മസ്‌കത്ത്: ** സുൽത്താൻ ഹൈതം ബിൻ താരിഖ് പുറപ്പെടുവിച്ച പുതിയ രാജകീയ ഉത്തരവ് (നമ്പർ 26/2026) പ്രകാരം 68 പേർക്ക് ഒമാൻ പൗരത്വം പുനഃസ്ഥാപിച്ച് നൽകി. ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ പരിഗണിച്ചാണ് ഈ നിർണ്ണായക തീരുമാനം.

## Article Content

**മസ്‌കത്ത്: ** സുൽത്താൻ ഹൈതം ബിൻ താരിഖ് പുറപ്പെടുവിച്ച പുതിയ രാജകീയ ഉത്തരവ് (നമ്പർ 26/2026) പ്രകാരം 68 പേർക്ക് ഒമാൻ പൗരത്വം പുനഃസ്ഥാപിച്ച് നൽകി. ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ പരിഗണിച്ചാണ് ഈ നിർണ്ണായക തീരുമാനം.

ഞാ​യ​റാ​ഴ്ച പു​റ​ത്തി​റ​ങ്ങി​യ ഗ​സ​റ്റി​ൽ (ഇ​ഷ്യു ന​മ്പ​ർ 1636) പൗ​ര​ത്വം പു​നഃ​സ്ഥാ​പി​ച്ച​വ​ര​ടെ പേ​രു വി​വ​രം ഉ​ൾ​പ്പെ​ടു​ത്തി. 2025-ലെ ​രാ​ജ​കീ​യ ഉ​ത്ത​ര​വ് ന​മ്പ​ർ 17/2025 പ്ര​കാ​രം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന ഒ​മാ​ൻ പൗ​ര​ത്വ നി​യ​മം അ​നു​സ​രി​ച്ച്, ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ ശിപാ​ർ​ശ​യെ തു​ട​ർ​ന്നാ​ണ് പൗ​ര​ത്വം പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത്.

നി​യ​മ​ത്തി​ൽ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന നി​ബ​ന്ധ​ന​ക​ളി​ൽ നി​ന്ന് വ്യ​ത്യാ​സ്ത​മാ​യി പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ രാ​ജ​കീ​യ ഉ​ത്ത​ര​വി​ലൂ​ടെ പൗ​ര​ത്വം അ​നു​വ​ദി​ക്കാ​നോ പു​നഃ​സ്ഥാ​പി​ക്കാ​നോ ക​ഴി​യു​മെ​ന്ന വ്യ​വ​സ്ഥ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343669/new-list-in-oman-gazette-68-people-now-have-omani-citizenship)