---
title: "അബുദാബിയിൽ വെയർഹൗസിൽ വൻ തീപിടിത്തം"
english_title: "Massive fire breaks out at warehouse in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343706/massive-fire-breaks-out-at-warehouse-in-abu-dhabi"
published_at: "2026-02-23T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c07ca6a441_fire.jpg"
keywords: []
---

# അബുദാബിയിൽ വെയർഹൗസിൽ വൻ തീപിടിത്തം

> **Lead Summary:** **അബുദാബി : [ **അബുദാബിയിലെ അൽ മുസൂൻ ഏരിയയിലുള്ള വെയർഹൗസിൽ തീപിടുത്തം. ഇന്ന് രാവിലെയോടെയാണ് തീപിടിത്തം ഉണ്ടായത്. വിവരമറിഞ്ഞയുടൻ അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. അപകടത്തിൽ ആളപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

## Article Content

**അബുദാബി : [ **അബുദാബിയിലെ അൽ മുസൂൻ ഏരിയയിലുള്ള വെയർഹൗസിൽ തീപിടുത്തം. ഇന്ന് രാവിലെയോടെയാണ് തീപിടിത്തം ഉണ്ടായത്. വിവരമറിഞ്ഞയുടൻ അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. അപകടത്തിൽ ആളപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ദുരന്തം സംബന്ധിച്ച് സാമൂഹ്യമാധ്യമത്തിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343706/massive-fire-breaks-out-at-warehouse-in-abu-dhabi)