---
title: "പാറ്റ ഗുളികകൾക്ക് നിരോധനം ഏർപ്പെടുത്താൻ ബഹ്റൈൻ; പാർലമെന്റിൽ പ്രമേയം സമർപ്പിച്ചു"
english_title: "Bahrain submits resolution to parliament to ban cockroach pills"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343758/bahrain-submits-resolution-to-parliament-to-ban-cockroach-pills"
published_at: "2026-02-23T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c2f5497297_Bahrain_submits_resolution_to_parliament_to_ban_cockroach_pills.jpg"
keywords: []
---

# പാറ്റ ഗുളികകൾക്ക് നിരോധനം ഏർപ്പെടുത്താൻ ബഹ്റൈൻ; പാർലമെന്റിൽ പ്രമേയം സമർപ്പിച്ചു

> **Lead Summary:** ബഹ്റൈൻ: ബഹ്റൈനിൽ വീടുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന നാഫ്തലിൻ ബോളുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രമേയം. സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കിന്റെ നേതൃത്വത്തിൽ സമർപ്പിച്ച ഈ നിർദ്ദേശം വരുംദിവസങ്ങളിൽ പാർലമെന്റ് ചർച്ച ചെയ്യും. പാറ്റ ഗുളികകളുടെ ഇറക്കുമതിയും വിൽപ്പനയും ഉപയോഗവും പൂർണ്ണമായും നിരോധിക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം.

## Article Content

ബഹ്റൈൻ: ബഹ്റൈനിൽ വീടുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന നാഫ്തലിൻ ബോളുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രമേയം. സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കിന്റെ നേതൃത്വത്തിൽ സമർപ്പിച്ച ഈ നിർദ്ദേശം വരുംദിവസങ്ങളിൽ പാർലമെന്റ് ചർച്ച ചെയ്യും. പാറ്റ ഗുളികകളുടെ ഇറക്കുമതിയും വിൽപ്പനയും ഉപയോഗവും പൂർണ്ണമായും നിരോധിക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം.

നാഫ്തലിൻ ബോളുകൾ ഖരരൂപത്തിൽ നിന്ന് നേരിട്ട് വിഷവാതകമായി മാറുന്നവയാണെന്നും ഇത് ശ്വസിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ധനകാര്യ-സാമ്പത്തികകാര്യ സമിതി അധ്യക്ഷൻ അഹ്‌മദ് അൽ സല്ലും വ്യക്തമാക്കി. ഛർദ്ദി, തലവേദന, ഓക്കാനം, തലകറക്കം എന്നിവയ്ക്ക് പുറമെ രക്തകോശങ്ങളെ ബാധിക്കുന്ന ഹീമോലിറ്റിക് അനീമിയ പോലുള്ള ഗുരുതരമായ രോഗങ്ങൾക്കും ഇത് കാരണമായേക്കാം. പൊതുജനാരോഗ്യം മുൻനിർത്തിയാണ് ഇത്തരമൊരു നീക്കമെന്ന് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343758/bahrain-submits-resolution-to-parliament-to-ban-cockroach-pills)