---
title: "'ഇപ്പോൾ വാങ്ങൂ, പിന്നീട് പണമടയ്‌ക്കൂ' സേവനം; നിയന്ത്രണ നിർദേശങ്ങളുമായി ഒമാൻ സെൻട്രൽ"
english_title: "Oman Central issues regulatory guidelines for buy now pay later service"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343775/oman-central-issues-regulatory-guidelines-for-buy-now-pay-later-service"
published_at: "2026-02-23T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c3efd1c5ef_oman.jpg"
keywords: []
---

# 'ഇപ്പോൾ വാങ്ങൂ, പിന്നീട് പണമടയ്‌ക്കൂ' സേവനം; നിയന്ത്രണ നിർദേശങ്ങളുമായി ഒമാൻ സെൻട്രൽ

> **Lead Summary:** > **മസ്‌കത്ത്‌: [** "ഇപ്പോൾ വാങ്ങൂ, പിന്നീട് പണമടയ്ക്കൂ’ സേവനം നിയന്ത്രിക്കുന്ന നിർദേശങ്ങളുമായി ഒമാൻ സെൻട്രൽ ബാങ്ക്. സേവനം നടത്താൻ സെൻട്രൽ ബാങ്ക് ലൈസൻസ് നൽകുന്ന സ്ഥാപനങ്ങൾക്ക് വ്യവസ്ഥകൾ ബാധകമാണ്. ലൈസൻസിങ്‌ ആവശ്യകതകൾ, മൂലധന പര്യാപ്തതാ ആവശ്യകതകൾ, വെളിപ്പെടുത്തൽ, സുതാര്യത മാനദണ്ഡങ്ങൾ, റിസ്‌ക്‌ മാനേജ്മെന്റ് സംവിധാനങ്ങൾ, ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട ബാധ്യതകൾ എന്നിവയും നിയന്ത്രണം വ്യക്തമാക്കുന്നു.

## Article Content

> **മസ്‌കത്ത്‌: [** "ഇപ്പോൾ വാങ്ങൂ, പിന്നീട് പണമടയ്ക്കൂ’ സേവനം നിയന്ത്രിക്കുന്ന നിർദേശങ്ങളുമായി ഒമാൻ സെൻട്രൽ ബാങ്ക്. സേവനം നടത്താൻ സെൻട്രൽ ബാങ്ക് ലൈസൻസ് നൽകുന്ന സ്ഥാപനങ്ങൾക്ക് വ്യവസ്ഥകൾ ബാധകമാണ്. ലൈസൻസിങ്‌ ആവശ്യകതകൾ, മൂലധന പര്യാപ്തതാ ആവശ്യകതകൾ, വെളിപ്പെടുത്തൽ, സുതാര്യത മാനദണ്ഡങ്ങൾ, റിസ്‌ക്‌ മാനേജ്മെന്റ് സംവിധാനങ്ങൾ, ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട ബാധ്യതകൾ എന്നിവയും നിയന്ത്രണം വ്യക്തമാക്കുന്നു.

ഉപയോക്താക്കൾക്ക് സാധനങ്ങളോ സേവനങ്ങളോ ഉടനടി ലഭിക്കാൻ പ്രാപ്തമാക്കുന്ന ആധുനിക ധനകാര്യ മാതൃകകളിൽ ഒന്നായാണ്‌ സേവനം കണക്കാക്കപ്പെടുന്നത്‌. മുൻകൂട്ടി സമ്മതിച്ച നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി പിന്നീടുള്ള കാലയളവിൽ തവണകളായി പണമടയ്ക്കുന്നു.

ഈ മാതൃകയുടെ സ്വീകാര്യത വർധിച്ചുവരുന്ന സാഹചര്യത്തിലാണ്‌ നടപടി. നിയന്ത്രണ ചട്ടക്കൂടുകൾ വികസിപ്പിക്കാനും സാമ്പത്തിക മേഖലയിലെ ദ്രുതഗതിയിലുള്ള വികസനങ്ങൾക്കൊപ്പം നീങ്ങാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ്‌ നടപടയെന്ന്‌ സെൻട്രൽ ബാങ്ക്‌ വ്യക്തമാക്കി.

അച്ചടക്കത്തോടെയും സുതാര്യമായും സേവനം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാവശ്യമായ നിയന്ത്രണങ്ങളും നടപടിക്രമങ്ങളും സ്ഥാപിക്കാനുള്ള പ്രതിബദ്ധതയിലാണ് നടപടിയെന്നും ബാങ്ക്‌ അറിയിച്ചു.

സാമ്പത്തിക നവീകരണം പരിപോഷിപ്പിക്കാനും ഗുണഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ്‌ നടപടി. സാമ്പത്തിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിന് വ്യക്തമായ നിയന്ത്രണ ചട്ടക്കൂടിന്റെ ആവശ്യകത അത്യന്താപേക്ഷിതമായി മാറിയിരിക്കുന്നുവെന്നും സെൻട്രൽ ബാങ്ക്‌ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343775/oman-central-issues-regulatory-guidelines-for-buy-now-pay-later-service)