---
title: "നാട്ടിലേക്കുള്ള യാത്രയ്ക്ക് മണിക്കൂറുകൾ ശേഷിക്കെ കണ്ണൂർ സ്വദേശി യുവാവ് ദുബൈയിൽ കുഴഞ്ഞുവീണ്​ മരിച്ചു"
english_title: "A young man from Kannur collapsed and died in Dubai hours before his flight home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343778/a-young-man-from-kannur-collapsed-and-died-in-dubai-hours-before-his-flight-home"
published_at: "2026-02-23T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c45b5239de_death_kannur_native.jpg"
keywords: []
---

# നാട്ടിലേക്കുള്ള യാത്രയ്ക്ക് മണിക്കൂറുകൾ ശേഷിക്കെ കണ്ണൂർ സ്വദേശി യുവാവ് ദുബൈയിൽ കുഴഞ്ഞുവീണ്​ മരിച്ചു

> **Lead Summary:** **ദുബൈ: [** അവധിക്ക്​ നാട്ടിലേക്ക്​ പോകാനുള്ള ഒരുക്കങ്ങൾക്കിടെ പ്രവാസി യുവാവ്​ ദുബൈയിൽ കുഴഞ്ഞുവീണ്​ മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി ഫവാസ് ചമ്പാൻ ആണ്​ മരിച്ചത്​. തിങ്കളാഴ്ച പുലർച്ചെ ഫുജൈറയിൽ നിന്ന്​ കണ്ണൂരിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യേണ്ടതായിരുന്നു.

## Article Content

**ദുബൈ: [** അവധിക്ക്​ നാട്ടിലേക്ക്​ പോകാനുള്ള ഒരുക്കങ്ങൾക്കിടെ പ്രവാസി യുവാവ്​ ദുബൈയിൽ കുഴഞ്ഞുവീണ്​ മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി ഫവാസ് ചമ്പാൻ ആണ്​ മരിച്ചത്​. തിങ്കളാഴ്ച പുലർച്ചെ ഫുജൈറയിൽ നിന്ന്​ കണ്ണൂരിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യേണ്ടതായിരുന്നു.

ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. വൈകിട്ട്​ ഇദ്ദേഹത്തെ എയർപോർട്ടിലേക്ക്​ കൂട്ടിക്കൊണ്ടുപോകാൻ ഭാര്യ സഹോദരൻ ഫ്ലാറ്റിലെത്തിയിരുന്നു. വിമാനത്താവളത്തിലേക്ക്​ പോകാനിരിക്കെ നോമ്പു തുറക്ക്​ ഭക്ഷണം കഴിക്കുന്നതിനിടെ മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല​. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്​. പിതാവ്​: ഇബ്രാഹീം. മാതാവ്​: സുബൈദ. ഭാര്യ: ഫാത്തിമത്തുൽ സാദിയ. മകൻ: കെ.പി മുഹമ്മദ്​ ഫെസിൻ. സഹോദരങ്ങൾ: ഫൈസൽ, ഫായിസ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343778/a-young-man-from-kannur-collapsed-and-died-in-dubai-hours-before-his-flight-home)