---
title: "കാരുണ്യത്തിന്റെ തണലിൽ 30 ജീവിതങ്ങൾ; ഒമാനിൽ തടവുകാരുടെ കടം വീട്ടി സ്വദേശി പൗരൻ"
english_title: "Omani citizen pays off prisoners' debt in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343811/omani-citizen-pays-off-prisoners-debt-in-oman"
published_at: "2026-02-23T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c8db69e6e1_23.jpg"
keywords: []
---

# കാരുണ്യത്തിന്റെ തണലിൽ 30 ജീവിതങ്ങൾ; ഒമാനിൽ തടവുകാരുടെ കടം വീട്ടി സ്വദേശി പൗരൻ

> **Lead Summary:** **ഒമാൻ: **ഒമാനിലെ അൽ ദാഹിറ പ്രവിശ്യയിൽ സാമ്പത്തിക പ്രതിസന്ധി മൂലം ജയിലിലായ 30 പേർക്ക് ഒരു സ്വദേശിയുടെ കാരുണ്യത്തിൽ മോചനം. 'ഫാക് കുർബ' എന്ന പദ്ധതിയുടെ ഭാഗമായാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ ഒമാനി പൗരൻ സഹായമെത്തിച്ചത്. കഴിഞ്ഞ പത്ത് വർഷമായി ഇദ്ദേഹം ഇത്തരത്തിൽ തടവുകാരെ മോചിപ്പിക്കാൻ മുന്നിട്ടിറങ്ങാറുണ്ട്.

## Article Content

**ഒമാൻ: **ഒമാനിലെ അൽ ദാഹിറ പ്രവിശ്യയിൽ സാമ്പത്തിക പ്രതിസന്ധി മൂലം ജയിലിലായ 30 പേർക്ക് ഒരു സ്വദേശിയുടെ കാരുണ്യത്തിൽ മോചനം. 'ഫാക് കുർബ' എന്ന പദ്ധതിയുടെ ഭാഗമായാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ ഒമാനി പൗരൻ സഹായമെത്തിച്ചത്. കഴിഞ്ഞ പത്ത് വർഷമായി ഇദ്ദേഹം ഇത്തരത്തിൽ തടവുകാരെ മോചിപ്പിക്കാൻ മുന്നിട്ടിറങ്ങാറുണ്ട്.

ഇബ്രിയിലെ കോടതി കേന്ദ്രീകരിച്ചാണ് മോചന നടപടികൾ പൂർത്തിയായത്. ക്രിമിനൽ കേസുകളിലല്ലാതെ, കേവലം കടബാധ്യതകൾ കാരണം ജയിൽ ശിക്ഷ അനുഭവിക്കുന്നവരെ സഹായിക്കാനായി 2012-ൽ ഒമാനി ലോയേഴ്സ് അസോസിയേഷൻ രൂപീകരിച്ച കൂട്ടായ്മയാണ് ഫാക് കുർബ. ഈ സംരംഭം വഴി ഇതുവരെ എണ്ണായിരത്തിലധികം പേർക്ക് ജീവിതത്തിലേക്ക് മടങ്ങാൻ സാധിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343811/omani-citizen-pays-off-prisoners-debt-in-oman)