---
title: "3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ ആർടിഎ"
english_title: "RTA to use 3D printing technology"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/34384/rta-to-use-3d-printing-technology"
published_at: "2022-03-28T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6241746acaf0c_uae.jpg"
keywords: []
---

# 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ ആർടിഎ

> **Lead Summary:** **ദുബായ്:** റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള ഇലക്ട്രോ മെക്കാനിക്കൽ ഉപകരണങ്ങളുടെ സ്പെയർ പാർട്സും ക്ലാഡിങ് ഘടകങ്ങളും നിർമിക്കാൻ 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ആർടിഎ.

## Article Content

**ദുബായ്:** റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള ഇലക്ട്രോ മെക്കാനിക്കൽ ഉപകരണങ്ങളുടെ സ്പെയർ പാർട്സും ക്ലാഡിങ് ഘടകങ്ങളും നിർമിക്കാൻ 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ആർടിഎ.

പ്രൊപ്പല്ലർ ഫാനുകളും മറ്റും ചുരുങ്ങിയ ചെലവിൽ നിർമിക്കാനും പാഴ്ചെലവുകൾ കുറയ്ക്കാനും ഇതു സഹായകമാകും. കെട്ടിട നിർമാണത്തിനും മറ്റും നിലവിൽ 3ഡി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്.

റോഡ് നിർമാണവും അറ്റകുറ്റപ്പണിയും കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാൻ പദ്ധതി സഹായിക്കുമെന്ന ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ: മൈത ബിൻ ആദായി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/34384/rta-to-use-3d-printing-technology)