---
title: "ഒമാനിലെ ഇസ്കിയിൽ ലോറി മറിഞ്ഞ് തീപിടിച്ചു; ഒരാൾക്ക് പരിക്ക്"
english_title: "Lorry overturns and catches fire in Ischi, Oman; one injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343912/lorry-overturns-and-catches-fire-in-ischi-oman-one-injured"
published_at: "2026-02-24T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d4f136d0c5_Lorry_overturns_and_catches_fire_in_Ischi,_Oman;_one_injured.jpg"
keywords: []
---

# ഒമാനിലെ ഇസ്കിയിൽ ലോറി മറിഞ്ഞ് തീപിടിച്ചു; ഒരാൾക്ക് പരിക്ക്

> **Lead Summary:** മ​സ്ക​ത്ത്: ദാഖിലിയ ഗവർണറേറ്റിലെ ഇസ്കിയിൽ ലോറി മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. അപകടം നടന്ന ഉടൻ തന്നെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ അഗ്നിശമന-ആംബുലൻസ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായും പരിക്കേറ്റ വ്യക്തിക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.

## Article Content

മ​സ്ക​ത്ത്: ദാഖിലിയ ഗവർണറേറ്റിലെ ഇസ്കിയിൽ ലോറി മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. അപകടം നടന്ന ഉടൻ തന്നെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ അഗ്നിശമന-ആംബുലൻസ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായും പരിക്കേറ്റ വ്യക്തിക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.

ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് തീ​പി​ടി​ത്ത​മു​ണ്ടാ​വു​ക​യാ​യി​രു​ന്നെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​ലൂ​ടെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യാ​തി​നാ​ൽ കൂ​ടു​ത​ൽ വ്യാ​പ​നം ത​ട​യാ​നാ​യി. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​രാ​ൾ​ക്ക് സ്ഥ​ല​ത്തു​വെ​ച്ച് ത​ന്നെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തി​ന്റെ കാ​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343912/lorry-overturns-and-catches-fire-in-ischi-oman-one-injured)