---
title: "മുസന്നയിൽ വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനധികൃത സമോസ നിർമ്മാണ കേന്ദ്രം പൂട്ടിച്ചു; 900 കിലോയിലധികം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു"
english_title: "Massive raid in Musanna; Samosa manufacturing facility operating from home shut down, 903 kg of food items destroyed."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343914/massive-raid-in-musanna-samosa-manufacturing-facility-operating-from-home-shut-down-903-kg-of-food-items-destroyed"
published_at: "2026-02-24T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d55b89914a_Massive_raid_in_Musanna;_Samosa_manufacturing_facility_operating_from_home_shut_down,_903_kg_of_food_items_destroyed.jpg"
keywords: []
---

# മുസന്നയിൽ വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനധികൃത സമോസ നിർമ്മാണ കേന്ദ്രം പൂട്ടിച്ചു; 900 കിലോയിലധികം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

> **Lead Summary:** മ​സ്ക​ത്ത്: തെക്കൻ ബാത്തിന മുനിസിപ്പാലിറ്റി അധികൃതർ നടത്തിയ പരിശോധനയിൽ മുസന്നയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന ഭക്ഷ്യനിർമ്മാണ കേന്ദ്രം കണ്ടെത്തി പൂട്ടിച്ചു. ഒരു സ്വകാര്യ വസതി കേന്ദ്രീകരിച്ച് തികച്ചും അശാസ്ത്രീയമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന സമോസ നിർമ്മാണ കേന്ദ്രത്തിന് നേരെയാണ് നടപടിയുണ്ടായത്.

## Article Content

മ​സ്ക​ത്ത്: തെക്കൻ ബാത്തിന മുനിസിപ്പാലിറ്റി അധികൃതർ നടത്തിയ പരിശോധനയിൽ മുസന്നയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന ഭക്ഷ്യനിർമ്മാണ കേന്ദ്രം കണ്ടെത്തി പൂട്ടിച്ചു. ഒരു സ്വകാര്യ വസതി കേന്ദ്രീകരിച്ച് തികച്ചും അശാസ്ത്രീയമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന സമോസ നിർമ്മാണ കേന്ദ്രത്തിന് നേരെയാണ് നടപടിയുണ്ടായത്.

പബ്ലിക് പ്രോസിക്യൂഷൻ, റോയൽ ഒമാൻ പൊലീസ് എന്നിവരുമായി സഹകരിച്ച് മുസന്ന മുനിസിപ്പാലിറ്റി വിഭാഗമാണ് റെയ്ഡ് നടത്തിയത്. ലൈസൻസില്ലാതെയും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിച്ച ഈ സ്ഥാപനത്തിലെ ഉപകരണങ്ങളും ഭക്ഷ്യവസ്തുക്കളും അധികൃതർ പിടിച്ചെടുത്തു.

മ​തി​യാ​യ വ്യാ​പാ​ര ലൈ​സ​ൻ​സു​ക​ളി​ല്ലാ​തെ​യും ദേ​ശീ​യ ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും വ​ൻ​തോ​തി​ൽ സ​മൂ​സ നി​ർ​മി​ച്ചി​രു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​തി​ന്റെ പ്ര​വ​ർ​ത്ത​നം. റെ​യ്ഡി​ൽ 903 കി​ലോ​ഗ്രാം ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ച​താ​യി മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343914/massive-raid-in-musanna-samosa-manufacturing-facility-operating-from-home-shut-down-903-kg-of-food-items-destroyed)