---
title: "പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ല: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ ബഹ്‌റൈൻ നിരോധിച്ചു"
english_title: "Bahrain bans thin plastic bags"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343922/bahrain-bans-thin-plastic-bags-new"
published_at: "2026-02-24T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d569f0a7ff_platic.jpg"
keywords: []
---

# പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ല: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ ബഹ്‌റൈൻ നിരോധിച്ചു

> **Lead Summary:** **മ​നാ​മ: **പരിസ്ഥിതി സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം ഏർപ്പെടുത്തി. 57 മൈക്രോണിൽ താഴെ കനമുള്ള കവറുകളുടെ നിർമ്മാണം, ഇറക്കുമതി, വിതരണം എന്നിവ രാജ്യത്ത് പൂർണ്ണമായും നിരോധിച്ചുകൊണ്ട് വാണിജ്യ-വ്യവസായ മന്ത്രി അബ്ദുള്ള ആദിൽ ഫഖ്‌റു ഉത്തരവിറക്കി

## Article Content

**മ​നാ​മ: **പരിസ്ഥിതി സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം ഏർപ്പെടുത്തി. 57 മൈക്രോണിൽ താഴെ കനമുള്ള കവറുകളുടെ നിർമ്മാണം, ഇറക്കുമതി, വിതരണം എന്നിവ രാജ്യത്ത് പൂർണ്ണമായും നിരോധിച്ചുകൊണ്ട് വാണിജ്യ-വ്യവസായ മന്ത്രി അബ്ദുള്ള ആദിൽ ഫഖ്‌റു ഉത്തരവിറക്കി

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കു​റ​ക്കു​ക, 2060ഓ​ടെ കാ​ർ​ബ​ൺ ന്യൂ​ട്രാ​ലി​റ്റി കൈ​വ​രി​ക്കു​ക എ​ന്ന രാ​ജ്യ​ത്തി​ന്റെ ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ക​യാ​ണ് ഇ​തി​ന്‍റെ ല‍ക്ഷ്യം. ഷോ​പ്പി​ങ്ങി​നും സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​നും ന​ൽ​കു​ന്ന എ​ല്ലാ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്. ക​ട​ക​ളി​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​തോ പ​ണം വാ​ങ്ങി ന​ൽ​കു​ന്ന​തോ ആ​യ ബാ​ഗു​ക​ളും ഇ​തി​ലു​ൾ​പ്പെ​ടും.

വീ​ടു​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന ബാ​ഗു​ക​ൾ, മെ​ഡി​ക്ക​ൽ വേ​സ്റ്റ് ബാ​ഗു​ക​ൾ, ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും പാ​ക്ക് ചെ​യ്യു​ന്ന ക​വ​റു​ക​ൾ, ക​യ​റ്റു​മ​തി​ക്കാ​യി ത​യാ​റാ​ക്കി​യ ബാ​ഗു​ക​ൾ എ​ന്നീ ചി​ല പ്ര​ത്യേ​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ബാ​ഗു​ക​ളെ ഈ ​നി​രോ​ധ​ന​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. പു​തി​യ നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും.

വി​പ​ണി​യി​ൽ എ​ത്തു​ന്ന​തി​നു​മു​മ്പ് ത​ന്നെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കും. നി​യ​മം മ​ന​സ്സി​ലാ​ക്കാ​ൻ വ്യാ​പാ​രി​ക​ൾ​ക്കാ​യി അ​റ​ബി​ക്, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ൽ പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പു​റ​ത്തി​റ​ക്കും.

കൈ​വ​ശ​മു​ള്ള സ്റ്റോ​ക്കു​ക​ൾ വി​റ്റ​ഴി​ക്കാ​നും പു​തി​യ നി​യ​മ​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​നും ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​റ് മാ​സ​ത്തെ സാ​വ​കാ​ശം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ ഒ​രു ഭാ​വി​യി​ലേ​ക്കു​ള്ള ബ​ഹ്‌​റൈ​ന്റെ സു​സ്ഥി​ര വി​ക​സ​ന ത​ന്ത്ര​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343922/bahrain-bans-thin-plastic-bags-new)