---
title: "സൗദിയിൽ ഇന്ന് മുതൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത; ശക്തമായ പൊടിക്കാറ്റ് ഉണ്ടായേക്കും"
english_title: "Weather conditions likely to change in Saudi Arabia from today Strong dust storms possible"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343935/weather-conditions-likely-to-change-in-saudi-arabia-from-today-strong-dust-storms-possible"
published_at: "2026-02-24T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d5d2e03ddf_saudhi_arabia.jpg"
keywords: []
---

# സൗദിയിൽ ഇന്ന് മുതൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത; ശക്തമായ പൊടിക്കാറ്റ് ഉണ്ടായേക്കും

> **Lead Summary:** **സൗദി അറേബ്യ : [ **സൗദി അറേബ്യയിൽ ഇന്ന് മുതൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും പൊടിക്കാറ്റും രൂപപ്പെടുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മദീന, മക്ക, അൽ-ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, ഹായിൽ എന്നിവിടങ്ങളിലാണ് ശക്തമായ കാറ്റിന് സാധ്യത.

## Article Content

**സൗദി അറേബ്യ : [ **സൗദി അറേബ്യയിൽ ഇന്ന് മുതൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും പൊടിക്കാറ്റും രൂപപ്പെടുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മദീന, മക്ക, അൽ-ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, ഹായിൽ എന്നിവിടങ്ങളിലാണ് ശക്തമായ കാറ്റിന് സാധ്യത.

പകൽ സമയങ്ങളിൽ കാറ്റിന്റെയും പൊടിക്കാറ്റിന്റെയും ശക്തി വർദ്ധിക്കും. ശനിയാഴ്ച വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്നും അധികൃതർ അറിയിച്ചു. തീരപ്രദേശങ്ങളിൽ കടൽക്ഷോഭത്തിനും തിരമാലകൾ വലിയ തോതിൽ ഉയരാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് മനസിലാക്കാൻ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ പിൻതുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343935/weather-conditions-likely-to-change-in-saudi-arabia-from-today-strong-dust-storms-possible)