---
title: "ഹമദ് ടൗണിലെ തുരങ്കങ്ങൾ ഇനി ക്യാമറ നിരീക്ഷണത്തിൽ; സുരക്ഷ ശക്തമാക്കാൻ കൗൺസിലിന്റെ നിർദ്ദേശം"
english_title: "Tunnels in Hamad Town now under camera surveillance"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343980/Tunnels-in-Hamad-Town-now-under-camera-surveillance"
published_at: "2026-02-24T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d758db0c62_news20.jpg"
keywords: []
---

# ഹമദ് ടൗണിലെ തുരങ്കങ്ങൾ ഇനി ക്യാമറ നിരീക്ഷണത്തിൽ; സുരക്ഷ ശക്തമാക്കാൻ കൗൺസിലിന്റെ നിർദ്ദേശം

> **Lead Summary:** **മനാമ: [ **ഹമദ് ടൗണിലെ ശൈഖ് ഖലീഫ ബിൻ സൽമാൻ സ്ട്രീറ്റിലുള്ള പ്രധാന തുരങ്കങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനുള്ള ശുപാർശ നോർത്തേൺ ഏരിയ മുൻസിപ്പൽ കൗൺസിലിന്റെ പരിഗണനയിൽ.

## Article Content

**മനാമ: [ **ഹമദ് ടൗണിലെ ശൈഖ് ഖലീഫ ബിൻ സൽമാൻ സ്ട്രീറ്റിലുള്ള പ്രധാന തുരങ്കങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനുള്ള ശുപാർശ നോർത്തേൺ ഏരിയ മുൻസിപ്പൽ കൗൺസിലിന്റെ പരിഗണനയിൽ.

റോഡ് സുരക്ഷ വർധിപ്പിക്കാനും ഗതാഗത തടസ്സങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാനുമാണ് ഈ നീക്കം. ടണലുകൾക്കുള്ളിലെ ഗതാഗതം സസൂക്ഷ്മം നിരീക്ഷിക്കുന്നതിലൂടെ റോഡ് അച്ചടക്കം ഉറപ്പാക്കാൻ സാധിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.

അപകടങ്ങളോ തീപിടിത്തമോ പോലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ വേഗത്തിൽ ഇടപെടാനും രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാനും ഈ നിരീക്ഷണ സംവിധാനം സഹായിക്കും.

അപകടങ്ങൾ നടന്ന ശേഷം നടപടിയെടുക്കുന്നതിന് പകരം, പ്രശ്നസാധ്യതകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343980/Tunnels-in-Hamad-Town-now-under-camera-surveillance)