---
title: " പുലർച്ചെ നടക്കാനിറങ്ങിയപ്പോൾ വാൻ ഇടിച്ചുവീഴ്ത്തി; ഒമാനിൽ കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം"
english_title: "Two Malayalis die in Oman road accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343994/two-malayalis-die-in-oman-road-accident-new"
published_at: "2026-02-24T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d7e45535d0_accident_gulf.jpg"
keywords: []
---

#  പുലർച്ചെ നടക്കാനിറങ്ങിയപ്പോൾ വാൻ ഇടിച്ചുവീഴ്ത്തി; ഒമാനിൽ കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം

> **Lead Summary:** **മസ്കത്ത്: ഒ**മാനിലെ അൽ വുസ്ത മഹൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ബന്ധുക്കൾ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ഷജിത് കുമാർ, ഷജിതിന്റെ സഹോദരന്റെ മകൻ ആകാശ് ജിത്തു എന്നിവരാണ് മരിച്ചത്.

## Article Content

**മസ്കത്ത്: ഒ**മാനിലെ അൽ വുസ്ത മഹൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ബന്ധുക്കൾ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ഷജിത് കുമാർ, ഷജിതിന്റെ സഹോദരന്റെ മകൻ ആകാശ് ജിത്തു എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ നടക്കാനിറങ്ങിയ ഇവരെ നിയന്ത്രണം വിട്ട വാൻ ഇടിച്ചുവീഴ്ത്തുകയായിരുന്നു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് പിക്കപ്പ് വാനിന് നിയന്ത്രണം വിട്ട് ഷജിത്തിനെയും ആകാശിനെയും ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ തുടർനടപടിക്കായി ആശുത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343994/two-malayalis-die-in-oman-road-accident-new)