---
title: "ശക്തമായ കാറ്റും പൊടിയും; ഖത്തറിൽ വരും ദിവസങ്ങളിൽ ജാഗ്രതാ നിർദ്ദേശം"
english_title: "Strong winds and dust; Caution issued in Qatar in the coming days"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344101/strong-winds-and-dust-caution-issued-in-qatar-in-the-coming-days-new"
published_at: "2026-02-25T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e868acef85_qtr.jpg"
keywords: []
---

# ശക്തമായ കാറ്റും പൊടിയും; ഖത്തറിൽ വരും ദിവസങ്ങളിൽ ജാഗ്രതാ നിർദ്ദേശം

> **Lead Summary:** **ദോഹ: ** ഖത്തറിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് മുന്നറിയിപ്പ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാജ്യത്തുടനീളം ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

## Article Content

**ദോഹ: ** ഖത്തറിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് മുന്നറിയിപ്പ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാജ്യത്തുടനീളം ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കാറ്റിനോടൊപ്പം അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരുന്നത് കാഴ്ചപരിധി കുറയാൻ കാരണമാകുന്നതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ കടലിൽ ഇറങ്ങുന്നതിനും മീൻപിടുത്തത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും അലർജി പ്രശ്നങ്ങളുള്ളവരും പൊടിയിൽ നിന്നും രക്ഷനേടാൻ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരാനും കാലാവസ്ഥാ വ്യതിയാനങ്ങൾ നിരന്തരം നിരീക്ഷിക്കാനും ഖത്തർ മെറ്റീരിയോളജി ഡിപ്പാർട്ട്‌മെന്റ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344101/strong-winds-and-dust-caution-issued-in-qatar-in-the-coming-days-new)