---
title: "സീബിൽ ലഹരിവേട്ട; ഏഷ്യൻ പൗരന്മാർ പിടിയിൽ, കഞ്ചാവും ഹാഷിഷും പിടിച്ചെടുത്തു"
english_title: "Expatriates arrested in Seeb for drug trafficking"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344168/expatriates-arrested-in-seeb-for-drug-trafficking"
published_at: "2026-02-25T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ebc39a1c26_arrest.jpg"
keywords: []
---

# സീബിൽ ലഹരിവേട്ട; ഏഷ്യൻ പൗരന്മാർ പിടിയിൽ, കഞ്ചാവും ഹാഷിഷും പിടിച്ചെടുത്തു

> **Lead Summary:** **മസ്‌കത്ത് : **ഒമാനിലെ സീബ് വിലായത്തിൽ വൻതോതിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പ്രവാസികളെ പോലീസ് പിടികൂടി. ഏഷ്യൻ പൗരന്മാരായ രണ്ട് പേരെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കഞ്ചാവും ഹാഷിഷും ഇവരിൽ നിന്ന് കണ്ടെടുത്തു.

## Article Content

**മസ്‌കത്ത് : **ഒമാനിലെ സീബ് വിലായത്തിൽ വൻതോതിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പ്രവാസികളെ പോലീസ് പിടികൂടി. ഏഷ്യൻ പൗരന്മാരായ രണ്ട് പേരെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കഞ്ചാവും ഹാഷിഷും ഇവരിൽ നിന്ന് കണ്ടെടുത്തു.

ഡയറക്ടറേറ്റ് ജനറൽ ഫോർ കോംപാക്ടിങ് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവർക്കെതിരായ നിയമ നടപടികൾ പൂർത്തിയായി വരികയാണെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344168/expatriates-arrested-in-seeb-for-drug-trafficking)