---
title: "ബാഡ്മിന്റൻ കളിക്കുന്നതിനിടെ കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു"
english_title: "A young Malayali man collapsed and died while playing badminton in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344315/a-young-malayali-man-collapsed-and-died-while-playing-badminton-in-kuwait"
published_at: "2026-02-26T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fda851d06f_death_kuwait.jpg"
keywords: []
---

# ബാഡ്മിന്റൻ കളിക്കുന്നതിനിടെ കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **കുവൈത്ത്‌ സിറ്റി: [ **ബാഡ്മിന്റൻ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ മലയാളി കുവൈത്തിൽ അന്തരിച്ചു. തിരുവല്ല വളഞ്ഞവട്ടം വാണിയപുരയിൽ ബിബിൻ വി. മത്തായി ആണ് മരിച്ചത്. കളിക്കിടെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട് വീണ ബിബിനെ ഉടൻ തന്നെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

**കുവൈത്ത്‌ സിറ്റി: [ **ബാഡ്മിന്റൻ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ മലയാളി കുവൈത്തിൽ അന്തരിച്ചു. തിരുവല്ല വളഞ്ഞവട്ടം വാണിയപുരയിൽ ബിബിൻ വി. മത്തായി ആണ് മരിച്ചത്. കളിക്കിടെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട് വീണ ബിബിനെ ഉടൻ തന്നെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുവൈത്തിലെ അൽ മുല്ല ബെഹബഹാനി മോട്ടോർ കമ്പനിയിലെ ജീവനക്കാരനായിരുന്നു. കുവൈത്ത്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകാംഗമാണ്. പെരുന്നാൾ അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെയാണ് വിയോഗം.

ഭാര്യ: ബീന. മക്കൾ: ഡിമോസ്‌, ഡേവിസ്‌, ഡെൻവിസ്‌. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്കാരം പിന്നീട് വളഞ്ഞവട്ടം സെന്റ്‌ മേരിസ്‌ ഓർത്തഡോക്സ്‌ ദേവാലയത്തിൽ നടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344315/a-young-malayali-man-collapsed-and-died-while-playing-badminton-in-kuwait)