---
title: "അബുദാബിയിൽ ഗുണനിലവാരമില്ലാത്ത ഫുഡ് സപ്ലിമെന്റുകൾ പിൻവലിച്ചു"
english_title: "Abu Dhabi recalls substandard food supplements"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344320/abu-dhabi-recalls-substandard-food-supplements"
published_at: "2026-02-26T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fdcda3ae9f_Abu_Dhabi_recalls_substandard_food_supplements.jpg"
keywords: []
---

# അബുദാബിയിൽ ഗുണനിലവാരമില്ലാത്ത ഫുഡ് സപ്ലിമെന്റുകൾ പിൻവലിച്ചു

> **Lead Summary:** അബുദാബി: ഗുണനിലവാരമില്ലാത്ത ചേരുവകൾ കണ്ടെത്തിയതിനെത്തുടർന്ന് വിപണിയിലുണ്ടായിരുന്ന മൂന്ന് പ്രമുഖ ഫുഡ് സപ്ലിമെന്റുകളും ഒരു മരുന്നും അടിയന്തരമായി പിൻവലിച്ചു. Super Immune+, WoundVite, Rosabella Moringa എന്നീ സപ്ലിമെന്റുകളും Isotonac-4 എന്ന മരുന്നുമാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് നിരോധിച്ചത്. വിതരണം ചെയ്ത ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്നും തിരികെ വിളിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

## Article Content

അബുദാബി: ഗുണനിലവാരമില്ലാത്ത ചേരുവകൾ കണ്ടെത്തിയതിനെത്തുടർന്ന് വിപണിയിലുണ്ടായിരുന്ന മൂന്ന് പ്രമുഖ ഫുഡ് സപ്ലിമെന്റുകളും ഒരു മരുന്നും അടിയന്തരമായി പിൻവലിച്ചു. Super Immune+, WoundVite, Rosabella Moringa എന്നീ സപ്ലിമെന്റുകളും Isotonac-4 എന്ന മരുന്നുമാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് നിരോധിച്ചത്. വിതരണം ചെയ്ത ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്നും തിരികെ വിളിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

പിൻവലിച്ചവയിൽ Rosabella Moringa ക്യാപ്‌സൂളുകൾ ഉപയോഗിക്കരുതെന്ന് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ഉൽപ്പന്നത്തിൽ മാരകമായ സാൽമൊണല്ല (Salmonella) ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതാണ് അധികൃതരെ നടപടിക്ക് പ്രേരിപ്പിച്ചത്. ഈ സപ്ലിമെന്റുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നതിനാൽ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344320/abu-dhabi-recalls-substandard-food-supplements)