---
title: "തീർഥാടകർക്ക് താമസസൗകര്യം നൽകുന്നതിൽ വീഴ്ച; മൂന്ന് ഉംറ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി സൗദി"
english_title: "Saudi Arabia revokes licenses of three Umrah companies for failing to provide accommodation to pilgrims"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344334/saudi-arabia-revokes-licenses-of-three-umrah-companies-for-failing-to-provide-accommodation-to-pilgrims"
published_at: "2026-02-26T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fe5a98e1fb_Saudi_Arabia_revokes_licenses_of_three_Umrah_companies_for_failing_to_provide_accommodation_to_pilgrims.jpg"
keywords: []
---

# തീർഥാടകർക്ക് താമസസൗകര്യം നൽകുന്നതിൽ വീഴ്ച; മൂന്ന് ഉംറ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി സൗദി

> **Lead Summary:** റിയാദ്: ഉംറ തീർഥാടകർക്ക് കരാർ പ്രകാരമുള്ള താമസസൗകര്യം ഒരുക്കുന്നതിൽ പരാജയപ്പെട്ട മൂന്ന് വിദേശ ഉംറ ഏജൻസികളുടെ ലൈസൻസ് സൗദി അറേബ്യ റദ്ദാക്കി. ഹജ്ജ്-ഉംറ മന്ത്രാലയത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. നിയമലംഘനം നടത്തിയ കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മന്ത്രാലയത്തിന്റെ മുന്നറിയിപ്പിന് പിന്നാലെയാണിത്. കമ്പനികളുടെ വീഴ്ച മൂലം താമസസൗകര്യം ലഭിക്കാതെ ബുദ്ധിമുട്ടിയ എല്ലാ തീർഥാടകർക്കും ഉടൻ തന്നെ ബദൽ താമസസൗകര്യം ഒരുക്കാൻ മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്.

## Article Content

റിയാദ്: ഉംറ തീർഥാടകർക്ക് കരാർ പ്രകാരമുള്ള താമസസൗകര്യം ഒരുക്കുന്നതിൽ പരാജയപ്പെട്ട മൂന്ന് വിദേശ ഉംറ ഏജൻസികളുടെ ലൈസൻസ് സൗദി അറേബ്യ റദ്ദാക്കി. ഹജ്ജ്-ഉംറ മന്ത്രാലയത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. നിയമലംഘനം നടത്തിയ കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മന്ത്രാലയത്തിന്റെ മുന്നറിയിപ്പിന് പിന്നാലെയാണിത്. കമ്പനികളുടെ വീഴ്ച മൂലം താമസസൗകര്യം ലഭിക്കാതെ ബുദ്ധിമുട്ടിയ എല്ലാ തീർഥാടകർക്കും ഉടൻ തന്നെ ബദൽ താമസസൗകര്യം ഒരുക്കാൻ മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്.

തീർഥാടകർ മുൻകൂട്ടി ബുക്ക് ചെയ്ത പാക്കേജ് പ്രകാരമുള്ള താമസസൗകര്യം നൽകുന്നതിൽ കമ്പനികൾ പരാജയപ്പെട്ടു. ഇത് ഉംറ സേവനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. തീർഥാടകരുടെ അവകാശങ്ങൾക്കാണ് പ്രഥമ പരിഗണനയെന്നും, സേവനങ്ങളുടെ നിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും, ഭാവിയിൽ ഇത്തരം വീഴ്ചകൾ സംഭവിക്കാതിരിക്കാൻ എല്ലാ ഉംറ കമ്പനികളും തങ്ങളുടെ കരാർ വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. കരാർ വ്യവസ്ഥകൾ പാലിക്കാത്ത ഒരു സ്ഥാപനത്തോടും വിട്ടുവീഴ്ച കാണിക്കില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344334/saudi-arabia-revokes-licenses-of-three-umrah-companies-for-failing-to-provide-accommodation-to-pilgrims)