---
title: "ഒമാനിൽ വരും ദിവസങ്ങളിൽ താപനില കുറയും, കടൽക്ഷോഭത്തിന് സാധ്യത"
english_title: "Temperatures to drop in Oman in coming days, risk of sea waves"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344340/temperatures-to-drop-in-oman-in-coming-days-risk-of-sea-waves"
published_at: "2026-02-26T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fe88f5b247_Temperatures_to_drop_in_Oman_in_coming_days,_risk_of_sea_waves.jpg"
keywords: []
---

# ഒമാനിൽ വരും ദിവസങ്ങളിൽ താപനില കുറയും, കടൽക്ഷോഭത്തിന് സാധ്യത

> **Lead Summary:** **മ​സ്ക​ത്ത്: [** ഒമാനിൽ വരും ദിവസങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ ഗവർണറേറ്റുകളിൽ വീശിയടിക്കുന്ന വടക്ക്-പടിഞ്ഞാറൻ കാറ്റാണ് തണുപ്പ് വർധിക്കാൻ കാരണമാകുന്നത്. ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച ഈ കാറ്റ് അടുത്ത കുറച്ച് ദിവസങ്ങൾ കൂടി തുടരുമെന്നാണ് പ്രവചനം.

## Article Content

**മ​സ്ക​ത്ത്: [** ഒമാനിൽ വരും ദിവസങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ ഗവർണറേറ്റുകളിൽ വീശിയടിക്കുന്ന വടക്ക്-പടിഞ്ഞാറൻ കാറ്റാണ് തണുപ്പ് വർധിക്കാൻ കാരണമാകുന്നത്. ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച ഈ കാറ്റ് അടുത്ത കുറച്ച് ദിവസങ്ങൾ കൂടി തുടരുമെന്നാണ് പ്രവചനം.

കാറ്റ് ശക്തമാകുന്നതോടെ മരുഭൂമികളിലും തുറസ്സായ സ്ഥലങ്ങളിലും പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണം. കാഴ്ചപരിധി കുറയാൻ ഇത് കാരണമായേക്കാം. ഒമാൻ തീരങ്ങളിൽ തിരമാലകൾ രണ്ട് മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. അതിനാൽ കടലിൽ പോകുന്നവർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി നിർദ്ദേശിച്ചു. വെള്ളിയാഴ്ചയോടെ മസ്‌കത്തിലെ താപനില 26°C-ലേക്ക് താഴുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344340/temperatures-to-drop-in-oman-in-coming-days-risk-of-sea-waves)