---
title: "പ്രവാസികൾക്ക് ആശ്വാസം: കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാം; പേഡേ സെയിലുമായി എയർ ഇന്ത്യ എക്സ്പ്രസ്"
english_title: "Relief for expatriates You can fly home at a low price  Air India Express with Payday Sale"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344432/relief-for-expatriates-you-can-fly-home-at-a-low-price-air-india-express-with-payday-sale"
published_at: "2026-02-26T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a03ca0ee298_air_india_express.jpg"
keywords: []
---

# പ്രവാസികൾക്ക് ആശ്വാസം: കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാം; പേഡേ സെയിലുമായി എയർ ഇന്ത്യ എക്സ്പ്രസ്

> **Lead Summary:** **ദുബൈ: [** ഈദുൽ ഫിത്തർ ഉൾപ്പെടെയുള്ള വരാനിരിക്കുന്ന അവധിക്കാലം മുന്നിൽക്കണ്ട് പ്രവാസികൾക്കായി ആകർഷകമായ ഓഫറുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്. അന്താരാഷ്ട്ര, ആഭ്യന്തര റൂട്ടുകളിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന 'പേഡേ സെയിൽ' ഓഫർ പ്രഖ്യാപിച്ചു. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് വെറും 323 ദിർഹം മുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.

## Article Content

**ദുബൈ: [** ഈദുൽ ഫിത്തർ ഉൾപ്പെടെയുള്ള വരാനിരിക്കുന്ന അവധിക്കാലം മുന്നിൽക്കണ്ട് പ്രവാസികൾക്കായി ആകർഷകമായ ഓഫറുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്. അന്താരാഷ്ട്ര, ആഭ്യന്തര റൂട്ടുകളിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന 'പേഡേ സെയിൽ' ഓഫർ പ്രഖ്യാപിച്ചു. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് വെറും 323 ദിർഹം മുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.

ഈ ഓഫർ മാർച്ച് ഒന്ന് വരെ മാത്രമേ ലഭ്യമാകൂ. ഈ കാലയളവിൽ ബുക്ക് ചെയ്യുന്നവർക്ക് മാർച്ച് 3 മുതൽ ഒക്ടോബർ 8 വരെ യാത്ര ചെയ്യാം. ഷാർജയിൽ നിന്ന് സൂറത്തിലേക്കുള്ള റൂട്ടിലാണ് ഏറ്റവും കുറഞ്ഞ നിരക്കായ 323 ദിർഹം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേ റൂട്ടിലെ 'വാല്യൂ' നിരക്കുകൾ 355 ദിർഹം മുതലാണ് ആരംഭിക്കുന്നത്.

**ഗൾഫിലെ മറ്റ് പ്രധാന നഗരങ്ങളിൽ നിന്നുള്ള കുറഞ്ഞ നിരക്കുകൾ**

മസ്കത്ത് - മുംബൈ: 22.8 ഒമാൻ റിയാൽ

ബഹ്‌റൈൻ - കോഴിക്കോട്: 47 ബഹ്റൈൻ ദീനാർ

ദോഹ - കൊച്ചി: 468 ഖത്തർ റിയാൽ

ദമ്മാം - ഡൽഹി: 286 സഊദി റിയാൽ

കുവൈത്ത് - ബെംഗളൂരു: 28 കുവൈത്ത് ദിനാർ

**സീറോ കൺവീനിയൻസ് ഫീസും മറ്റ് ആനുകൂല്യങ്ങളും**

എയർലൈനിന്റെ വെബ്‌സൈറ്റ് (airindiaexpress.com) വഴിയോ മൊബൈൽ ആപ്പ് വഴിയോ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്നവർക്ക് കൺവീനിയൻസ് ഫീസ് ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, 'ഫ്ലെക്സ്' നിരക്കിൽ ടിക്കറ്റ് എടുക്കുന്നവർക്ക് യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പ് വരെ സൗജന്യമായി തീയതി മാറ്റാം. രാജ്യാന്തര വിമാനങ്ങളിൽ 35 കിലോ വരെ ലഗേജ് അലവൻസും ഇവർക്ക് ലഭിക്കും.

**ബിസിനസ് ക്ലാസ് യാത്രക്കാർക്ക് വൻ ഇളവ്**

ലോയൽറ്റി അംഗങ്ങൾക്ക് ബിസിനസ് ക്ലാസ് നിരക്കുകളിൽ 25 ശതമാനം വരെ കിഴിവ് ലഭിക്കും. അധിക ലെഗ്‌റൂം, സൗജന്യ ഹോട്ട് മീൽസ്, മുൻഗണനാ സേവനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി ലഭിക്കും. ടാറ്റ ന്യൂപാസ് (Tata NeuPass) അംഗങ്ങൾക്ക് പ്രത്യേക റിവാർഡുകളും ലഭ്യമാണ്.

നിലവിൽ ഗൾഫ് മേഖലയുൾപ്പെടെയുള്ള അന്താരാഷ്ട്ര റൂട്ടുകളിലും ഇന്ത്യയ്ക്കകത്തുമായി പ്രതിദിനം 500-ലധികം സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. നൂറിലധികം വിമാനങ്ങളുള്ള വിപുലമായ ശൃംഖലയാണ് എയർലൈനിനുള്ളത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344432/relief-for-expatriates-you-can-fly-home-at-a-low-price-air-india-express-with-payday-sale)