---
title: "ജോലി വാഗ്ദാനം ചെയ്ത് വിദേശികളെ വഞ്ചിച്ചു; ബഹ്‌റൈനിൽ മനുഷ്യക്കടത്ത് പ്രതികൾക്ക് അഞ്ച് വർഷം തടവ്"
english_title: "Human trafficking in Bahrain: Two sentenced to five years in prison and fined"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344514/human-trafficking-in-bahrain-two-sentenced-to-five-years-in-prison-and-fined"
published_at: "2026-02-27T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a12bd9ca6bf_jail.jpg"
keywords: []
---

# ജോലി വാഗ്ദാനം ചെയ്ത് വിദേശികളെ വഞ്ചിച്ചു; ബഹ്‌റൈനിൽ മനുഷ്യക്കടത്ത് പ്രതികൾക്ക് അഞ്ച് വർഷം തടവ്

> **Lead Summary:** **മനാമ: **വിദേശികളെ ജോലി വാഗ്ദാനം നൽകി കബളിപ്പിക്കുകയും ബഹ്‌റൈനിലെത്തിച്ച് മനുഷ്യക്കടത്തിന് ഇരയാക്കുകയും ചെയ്ത കേസിൽ രണ്ട് പ്രതികൾക്ക് അഞ്ച് വർഷം വീതം തടവ് ശിക്ഷ വിധിച്ചു.ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്.

## Article Content

**മനാമ: **വിദേശികളെ ജോലി വാഗ്ദാനം നൽകി കബളിപ്പിക്കുകയും ബഹ്‌റൈനിലെത്തിച്ച് മനുഷ്യക്കടത്തിന് ഇരയാക്കുകയും ചെയ്ത കേസിൽ രണ്ട് പ്രതികൾക്ക് അഞ്ച് വർഷം വീതം തടവ് ശിക്ഷ വിധിച്ചു.ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്.

ശിക്ഷിക്കപ്പെട്ടവരുടെ പേരുവിവരങ്ങളോ ദേശീയതയോ പുറത്തുവിട്ടിട്ടില്ല. തടവ് ശിക്ഷയ്ക്ക് പുറമെ, പ്രതികൾ ഓരോരുത്തരും 2,000 ദീനാർ വീതം പിഴയടക്കാനും കോടതി ഉത്തരവിട്ടു. കൂടാതെ, ഇരകളെ അവരുടെ സ്വദേശത്തേക്ക് തിരികെ അയക്കുന്നതിനുള്ള മുഴുവൻ ചെലവും പ്രതികൾ തന്നെ വഹിക്കണം.

നല്ല ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികൾ രണ്ട് പേരെ ബഹ്‌റൈനിലെത്തിച്ചത്. ഇവിടെ എത്തിയതിന് പിന്നാലെ ഇരകളെ ഒരു ഫ്ലാറ്റിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് ഇവരെ ഭീഷണിപ്പെടുത്തി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിർബന്ധിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344514/human-trafficking-in-bahrain-two-sentenced-to-five-years-in-prison-and-fined)