---
title: "കരുതലോടെ ഹറം; മസ്ജിദുല്‍ ഹറമില്‍ തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ; വയോധികർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പ്രാർത്ഥനാ ഇടങ്ങൾ സജ്ജീകരിച്ചു"
english_title: "Haram with care; Extensive facilities for pilgrims in Masjidul Haram; Special prayer spaces set up for the elderly and the differently-abled"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344550/haram-with-care-extensive-facilities-for-pilgrims-in-masjidul-haram-special-prayer-spaces-set-up-for-the-elderly-and-the-differently-abled"
published_at: "2026-02-27T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a13fe398617_Special_prayer_spaces_set_up_for_the_elderly_and_the_differently-abled.jpg"
keywords: []
---

# കരുതലോടെ ഹറം; മസ്ജിദുല്‍ ഹറമില്‍ തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ; വയോധികർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പ്രാർത്ഥനാ ഇടങ്ങൾ സജ്ജീകരിച്ചു

> **Lead Summary:** മക്ക: വിശുദ്ധ റമദാൻ മാസത്തിൽ മക്കയിലെ മസ്ജിദുൽ ഹറമിലെത്തുന്ന തീർത്ഥാടകർക്ക് സുഗമമായ ആരാധനാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വയോധികർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക പ്രാർത്ഥനാ ഇടങ്ങൾ സജ്ജീകരിച്ചു. 1447-ാം ഹിജ്‌റ വർഷത്തെ റമദാൻ സീസൺ പ്രമാണിച്ച് ഇരു ഹറം കാര്യങ്ങൾക്കായുള്ള ജനറൽ അതോറിറ്റിയാണ് ഈ ക്രമീകരണങ്ങൾ പൂർത്തിയാക്കിയത്.

## Article Content

മക്ക: വിശുദ്ധ റമദാൻ മാസത്തിൽ മക്കയിലെ മസ്ജിദുൽ ഹറമിലെത്തുന്ന തീർത്ഥാടകർക്ക് സുഗമമായ ആരാധനാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വയോധികർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക പ്രാർത്ഥനാ ഇടങ്ങൾ സജ്ജീകരിച്ചു. 1447-ാം ഹിജ്‌റ വർഷത്തെ റമദാൻ സീസൺ പ്രമാണിച്ച് ഇരു ഹറം കാര്യങ്ങൾക്കായുള്ള ജനറൽ അതോറിറ്റിയാണ് ഈ ക്രമീകരണങ്ങൾ പൂർത്തിയാക്കിയത്.

ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് തിരക്കില്ലാതെയും സുരക്ഷിതമായും ആരാധനകൾ നിർവ്വഹിക്കാൻ ലക്ഷ്യമിട്ടാണ് പ്രത്യേക സ്ഥലങ്ങൾ അനുവദിച്ചിരിക്കുന്നത്. പ്രവേശന കവാടങ്ങളിൽ നിന്ന് ഈ പ്രാർത്ഥനാ ഇടങ്ങളിലേക്ക് എളുപ്പത്തിൽ എത്താനുള്ള സൗകര്യവും അതോറിറ്റി ഉറപ്പുവരുത്തിയിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ക്ക് ഗുണമേന്മയുള്ള സേവനങ്ങളും തടസ്സമില്ലാത്ത പ്രാര്‍ത്ഥനാ സാഹചര്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുക എന്നതാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രാര്‍ത്ഥനാ മുറികള്‍ ഹറം പള്ളിയുടെ പ്രധാന പ്രവേശന കവാടങ്ങള്‍ക്ക് സമീപമാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ പ്രാര്‍ത്ഥനാ ഇടങ്ങളില്‍ ആവശ്യത്തിന് സംസം വെള്ളവും ഖുര്‍ആന്‍ പകര്‍പ്പുകളും ലഭ്യമാക്കിയിട്ടുണ്ട്.

**പ്രാര്‍ത്ഥനാ സ്ഥലങ്ങള്‍**

**പുരുഷന്മാര്‍ക്കായി:**

ഗ്രൗണ്ട് ഫ്‌ലോറില്‍ ഗേറ്റ് 68ന് എതിര്‍വശം.

ഒന്നാം നിലയില്‍ ഗേറ്റ് 91ന് എതിര്‍വശം.

അജ്യാദ് പാലത്തിന് സമീപമുള്ള തെക്കന്‍ മുറ്റം

കിഴക്കന്‍ മുറ്റം.

മൂന്നാം സഊദി വികസന ഭാഗത്തെ ഗേറ്റ് 123ന് സമീപം.

**സ്ത്രീകള്‍ക്കായി:**

ഗ്രൗണ്ട് ഫ്‌ലോറില്‍ ഗേറ്റ് 88ന് സമീപം.

അല്‍ഷുബൈക്ക ഏരിയയില്‍ ഗേറ്റ് 68ന് സമീപം (ഗ്രൗണ്ട് ഫ്‌ലോര്‍).

അജ്യാദ് പാലത്തിന് സമീപമുള്ള തെക്കന്‍ മുറ്റം.

റമദാന്‍ ആരംഭിച്ചതോടെ മക്കയില്‍ ഉംറ തീര്‍ത്ഥാടകരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്കേറിയ സമയങ്ങളില്‍ വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബുദ്ധിമുട്ടില്ലാതെ ആരാധനകള്‍ നിര്‍വഹിക്കാന്‍ പുതിയ ക്രമീകരണം ഏറെ സഹായകമാകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344550/haram-with-care-extensive-facilities-for-pilgrims-in-masjidul-haram-special-prayer-spaces-set-up-for-the-elderly-and-the-differently-abled)