---
title: "പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു"
english_title: "Expatriate Malayali passes away in his homeland"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344585/expatriate-malayali-passes-away-in-his-homeland"
published_at: "2026-02-27T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a15bffbadc1_Expatriate_Malayali_passes_away_in_his_homeland.jpg"
keywords: []
---

# പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

> **Lead Summary:** മ​സ്ക​ത്ത്: ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക് പോ​യ ഒ​മാ​നി​ലെ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു. ക​ണ്ണൂ​ർ വാ​രം ച​തു​ര​ക്കി​ണ​ർ ആ​യ​ങ്കി പ​റ​മ്പി​ൽ സ​ബീ​റാ​സി​ൽ കെ.​എ​ൻ. ഗ​ഫൂ​റാ​ണ് മ​രി​ച്ച​ത്.

## Article Content

മ​സ്ക​ത്ത്: ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക് പോ​യ ഒ​മാ​നി​ലെ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു. ക​ണ്ണൂ​ർ വാ​രം ച​തു​ര​ക്കി​ണ​ർ ആ​യ​ങ്കി പ​റ​മ്പി​ൽ സ​ബീ​റാ​സി​ൽ കെ.​എ​ൻ. ഗ​ഫൂ​റാ​ണ് മ​രി​ച്ച​ത്.

കഴിഞ്ഞ ആറ് വർഷമായി മസ്‌കറ്റിലെ ഗാലയിലുള്ള സാസ് റസ്റ്റോറന്റിൽ ജീവനക്കാരനായിരുന്നു അദ്ദേഹം. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് മികച്ച ചികിത്സ തേടുന്നതിനായാണ് ആറ് ദിവസം മുൻപ് അദ്ദേഹം നാട്ടിലെത്തിയത്. പരേതരായ അഹമ്മദ് - സഫിയ ദമ്പതികളുടെ മകനാണ്. ഭാ​ര്യ​മാ​ർ: പ​രേ​ത​യാ​യ മാ​രി​യ​ത്ത്, ആ​യി​ഷ കു​ന്നും​പു​റ​ത്ത്. മ​ക്ക​ൾ: മു​ബ​ഷി​ർ, സ​ബീ​റ, മി​ഖ്ദാ​ദ്. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ബൈ​ദ, സു​ഹ​റ, സെ​റീ​ന, ഇ​സ്മാ​യി​ൽ, ന​ബീ​സ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344585/expatriate-malayali-passes-away-in-his-homeland)