---
title: "കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ അന്തരിച്ചു"
english_title: "Kannur native passes away in Doha due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344650/kannur-native-passes-away-in-doha-due-to-heart-attack"
published_at: "2026-02-27T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a1b0136618b_death.jpg"
keywords: []
---

# കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ അന്തരിച്ചു

> **Lead Summary:** **ദോഹ:[**[ ]കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ അന്തരിച്ചു. കണ്ണൂർ മുഴപ്പാല സ്വദേശി തീയൻകണ്ടി നൗഷാദ് ആണ് മരിച്ചത്. ദോഹ കാപിറ്റൽ പൊലിസ് സ്റ്റേഷന് സമീപത്തെ താമസസ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 16 വർഷത്തോളമായി ഖത്തർ പ്രവാസിയായ നൗഷാദ് മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സിലെ ജീവനക്കാരനാണ്.

## Article Content

**ദോഹ:[**[ ]കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ അന്തരിച്ചു. കണ്ണൂർ മുഴപ്പാല സ്വദേശി തീയൻകണ്ടി നൗഷാദ് ആണ് മരിച്ചത്. ദോഹ കാപിറ്റൽ പൊലിസ് സ്റ്റേഷന് സമീപത്തെ താമസസ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 16 വർഷത്തോളമായി ഖത്തർ പ്രവാസിയായ നൗഷാദ് മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സിലെ ജീവനക്കാരനാണ്.

പിതാവ്: വെളുത്താണ്ടി മടത്തുമ്മൽ അബ്ദുല്ല. മാതാവ്: തീയൻകണ്ടി അഫ്സത്ത്. ഭാര്യ: സമീന. മക്കൾ: നിഹാൽ, ഹിബ ഫാത്തിമ, ജാസിം. പ്രവാസി വെൽഫയർ റിപ്രോട്രിയേഷൻ വിങ്ങിന്‍റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344650/kannur-native-passes-away-in-doha-due-to-heart-attack)