---
title: "സൗദിയിൽ ആട്ടിടയനായ ഇന്ത്യക്കാരൻ ടെന്റിൽ തൂങ്ങിമരിച്ച നിലയിൽ"
english_title: "Indian shepherd found hanging from tent in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344661/indian-shepherd-found-hanging-from-tent-in-saudi-arabia"
published_at: "2026-02-27T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a1ca7178fa8_DEAD.jpg"
keywords: []
---

# സൗദിയിൽ ആട്ടിടയനായ ഇന്ത്യക്കാരൻ ടെന്റിൽ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **അറാർ : **ആട്ടിടയനായി ജോലി ചെയ്തിരുന്ന പ്രവാസി ഇന്ത്യക്കാരനെ സൗദി അറേബ്യയിലെ അററിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാൻ സ്വദേശി മനോജ് കുമാർ ആണ് മരിച്ചത്. അറാർ-ഇറാഖ് ഹൈവേ റോഡിൽ നിന്ന് ഇരുപത്തഞ്ച് കിലോമീറ്റർ അകലെ മരുഭൂമിയിലെ പ്രദേശത്ത് കഴിഞ്ഞ ഒൻപത് വർഷമായി അററിനു സമീപം ആട്ടിടയനായി ജോലി ചെയ്തു വരികയായിരുന്നു.

## Article Content

**അറാർ : **ആട്ടിടയനായി ജോലി ചെയ്തിരുന്ന പ്രവാസി ഇന്ത്യക്കാരനെ സൗദി അറേബ്യയിലെ അററിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാൻ സ്വദേശി മനോജ് കുമാർ ആണ് മരിച്ചത്. അറാർ-ഇറാഖ് ഹൈവേ റോഡിൽ നിന്ന് ഇരുപത്തഞ്ച് കിലോമീറ്റർ അകലെ മരുഭൂമിയിലെ പ്രദേശത്ത് കഴിഞ്ഞ ഒൻപത് വർഷമായി അററിനു സമീപം ആട്ടിടയനായി ജോലി ചെയ്തു വരികയായിരുന്നു.

സ്പോൺസർ ആടുകൾക്കുള്ള സാധനങ്ങളുമായി എത്തിയപ്പോൾ താമസത്തിനുള്ള ടെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബപ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

അറാർ മെഡിക്കൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ അറാർ പ്രവാസി സംഘം രക്ഷാധികാരിയും ലോകകേരളസഭാംഗവുമായ സക്കീർ താമരത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ലാൽചന്ദ്, സാന്റോഷി എന്നിവർ മാതാപിതാക്കളാണ്. ഭാര്യ സുലോചന, മക്കൾ കോമൾ, വിഹാൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344661/indian-shepherd-found-hanging-from-tent-in-saudi-arabia)