---
title: "റിയാദിൽ ദമ്പതികൾ കുത്തേറ്റു മരിച്ചു; 12ാം ക്ലാസ് വിദ്യാർഥിയായ മകൻ ജീവനൊടുക്കിയ നിലയിൽ"
english_title: "Couple stabbed to death in Riyadh son a 12th grade student commits suicide"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344683/couple-stabbed-to-death-in-riyadh-son-a-12th-grade-student-commits-suicide"
published_at: "2026-02-28T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a255c086c4c_death.jpg"
keywords: []
---

# റിയാദിൽ ദമ്പതികൾ കുത്തേറ്റു മരിച്ചു; 12ാം ക്ലാസ് വിദ്യാർഥിയായ മകൻ ജീവനൊടുക്കിയ നിലയിൽ

> **Lead Summary:** **റിയാദ്: [ **ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രി സ്വദേശികളായ ദമ്പതികളെ റിയാദിലെ സ്വന്തം ഫ്ലാറ്റിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പ്രഭാകർ ഗാലി രവി, ഭാര്യ ശ്രീദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഏക മകൻ ഇസ്ര ആകുലസ്​ മറ്റൊരു സ്ഥലത്തെ കെട്ടിടത്തിൽ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

## Article Content

**റിയാദ്: [ **ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രി സ്വദേശികളായ ദമ്പതികളെ റിയാദിലെ സ്വന്തം ഫ്ലാറ്റിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പ്രഭാകർ ഗാലി രവി, ഭാര്യ ശ്രീദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഏക മകൻ ഇസ്ര ആകുലസ്​ മറ്റൊരു സ്ഥലത്തെ കെട്ടിടത്തിൽ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

റിയാദിലെ ഇന്ത്യൻ സ്കൂളിൽ 12ാം ക്ലാസ്​ വിദ്യാർഥിയാണ്​ ഇസ്ര ആകുലസ്. സംഭവത്തെക്കുറിച്ച് ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്ന്​ സ്ഥിരീകരണം ലഭിച്ചിട്ടില്ല. റിയാദ്​ നഗരത്തിലെ ഹാരയിലാണ്​ ദീർഘകാലമായി കുടുംബം താമസിക്കുന്നത്​. വ്യാഴാഴ്​ച രാത്രിയിലാണ്​ സംഭവം നടന്നതെന്നാണ്​ വിവരം​.

പ്രഭാകർ ഗാലി രവി റിയാദിലെ ഒരു കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ്​. ഭാര്യ ശ്രീദേവി ഇന്ത്യൻ സ്കൂളിലെ അധ്യാപികയുമാണ്. വർഷങ്ങളായി റിയാദിൽ താമസിക്കുന്ന ഇവർ പ്രവാസി തെലുങ്ക് സമൂഹത്തിനിടയിൽ സുപരിചിതരാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344683/couple-stabbed-to-death-in-riyadh-son-a-12th-grade-student-commits-suicide)