---
title: "മനംകവരും പുഷ്പാലങ്കാരങ്ങൾ കാണാം; കുട്ടികൾക്ക് മിറക്കിൾ ഗാർഡനിലേക്ക് സൗജന്യ പ്രവേശനം!"
english_title: "You will see breathtaking flower arrangements; free entry for children to the Miracle Garden!"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344806/you-will-see-breathtaking-flower-arrangements-free-entry-for-children-to-the-miracle-garden-new"
published_at: "2026-02-28T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2bc808511f_You_will_see_breathtaking_flower_arrangements.jpg"
keywords: []
---

# മനംകവരും പുഷ്പാലങ്കാരങ്ങൾ കാണാം; കുട്ടികൾക്ക് മിറക്കിൾ ഗാർഡനിലേക്ക് സൗജന്യ പ്രവേശനം!

> **Lead Summary:** **ദുബായ്: [** ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ദുബായ് മിറക്കിൾ ഗാർഡനിൽ കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി. 12 വയസ്സും അതിൽ താഴെയുമുള്ള കുട്ടികൾക്കാണ് ഈ സുവർണ്ണാവസരം ലഭിക്കുക. കുടുംബങ്ങൾക്കായി കൂടുതൽ വിനോദസൗകര്യങ്ങൾ ഒരുക്കുന്നതിന്റെയും സന്തോഷം പങ്കുവെക്കുന്നതിന്റെയും ഭാഗമായാണ് അധികൃതർ ഈ പുതിയ പ്രഖ്യാപനം നടത്തിയത്. മാർച്ച് ഒന്നു മുതൽ ഈ സീസൺ അവസാനിക്കുന്ന മേയ് 31 വരെയാണ് സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

## Article Content

**ദുബായ്: [** ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ദുബായ് മിറക്കിൾ ഗാർഡനിൽ കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി. 12 വയസ്സും അതിൽ താഴെയുമുള്ള കുട്ടികൾക്കാണ് ഈ സുവർണ്ണാവസരം ലഭിക്കുക. കുടുംബങ്ങൾക്കായി കൂടുതൽ വിനോദസൗകര്യങ്ങൾ ഒരുക്കുന്നതിന്റെയും സന്തോഷം പങ്കുവെക്കുന്നതിന്റെയും ഭാഗമായാണ് അധികൃതർ ഈ പുതിയ പ്രഖ്യാപനം നടത്തിയത്. മാർച്ച് ഒന്നു മുതൽ ഈ സീസൺ അവസാനിക്കുന്ന മേയ് 31 വരെയാണ് സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

സ്കൂൾ വിദ്യാർഥികൾക്കും യുഎഇയിലുള്ള താമസക്കാരുടെ കുട്ടികൾക്കും വിനോദസഞ്ചാരികളായി എത്തുന്നവർക്കും ഈ ഇളവ് ബാധകമാണ്. നിലവിൽ മുതിർന്നവർക്ക് 105 ദിർഹവും കുട്ടികൾക്ക് 85 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. യുഎഇ നിവാസികൾക്ക് എമിറേറ്റ്‌സ് ഐഡി ഹാജരാക്കിയാൽ മുതിർന്നവർക്ക് 73.5 ദിർഹവും കുട്ടികൾക്ക് 52.5 ദിർഹവും നൽകിയാൽ മതിയാകും.

അൽ ബർഷ സൗത്ത് 3-ൽ സ്ഥിതി ചെയ്യുന്ന മിറക്കിൾ ഗാർഡൻ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 11 വരെയും അവധിദിവസങ്ങളിൽ അർധരാത്രി വരെയും പ്രവർത്തിക്കും. ഓരോ സീസണിലും 15 കോടിയിലേറെ പൂക്കളും 50 പുഷ്പാലങ്കാരങ്ങളുമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഈ റമസാനിൽ കുടുംബത്തോടൊപ്പം ഗാർഡൻ സന്ദർശിക്കാനൊരുങ്ങുന്നവർക്ക് പുതിയ പ്രഖ്യാപനം ഏറെ ആശ്വാസകരമാകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344806/you-will-see-breathtaking-flower-arrangements-free-entry-for-children-to-the-miracle-garden-new)