---
title: "മേഖലയിലെ സംഘർഷം: സൗദി എയർലൈൻസ് വിമാനങ്ങൾ റദ്ദാക്കി, നടപടി യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി"
english_title: " Saudi Airlines cancels flights citing passenger safety"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344829/saudi-airlines-cancels-flights-citing-passenger-safety"
published_at: "2026-02-28T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2cd4f0250d_saudhi_air_lines.jpg"
keywords: []
---

# മേഖലയിലെ സംഘർഷം: സൗദി എയർലൈൻസ് വിമാനങ്ങൾ റദ്ദാക്കി, നടപടി യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി

> **Lead Summary:** റിയാദ്: [ പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും ചില രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതും കണക്കിലെടുത്ത് നിരവധി സർവീസുകൾ റദ്ദാക്കിയതായി സൗദി എയർലൈൻസ് (സൗദിയ) അറിയിച്ചു. ഇന്ന് (ശനി) മുതലാണ് വിമാനങ്ങൾ റദ്ദാക്കിയത്.

## Article Content

റിയാദ്: [ പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും ചില രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതും കണക്കിലെടുത്ത് നിരവധി സർവീസുകൾ റദ്ദാക്കിയതായി സൗദി എയർലൈൻസ് (സൗദിയ) അറിയിച്ചു. ഇന്ന് (ശനി) മുതലാണ് വിമാനങ്ങൾ റദ്ദാക്കിയത്.

യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയും എമർജൻസി സെൻററി​െൻറ നിർദ്ദേശപ്രകാരവുമാണ് ഈ അടിയന്തര നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ഇറാനെതിരെയുള്ള അമേരിക്കൻ-ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് പല രാജ്യങ്ങളും തങ്ങളുടെ വ്യോമപാത അടച്ചിരുന്നു. ഇതി​െൻറ പശ്ചാത്തലത്തിലാണ് വിമാന സർവീസുകളിൽ മാറ്റം വരുത്തിയത്.

**യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ**

വിമാന സമയം പരിശോധിക്കുക: വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് തങ്ങളുടെ വിമാനത്തിന്റെ നിലവിലെ അവസ്ഥ (Status) യാത്രക്കാർ പരിശോധിക്കേണ്ടതാണ്.

അറിയിപ്പുകൾ: ബുക്കിംഗ് സമയത്ത് നൽകിയിട്ടുള്ള ഫോൺ നമ്പർ അല്ലെങ്കിൽ ഇമെയിൽ വഴി വിമാനങ്ങളെ സംബന്ധിച്ച പുതിയ വിവരങ്ങൾ യാത്രക്കാരെ അറിയിക്കും.

തുടർ വിവരങ്ങൾ: വരും മണിക്കൂറുകളിൽ കൂടുതൽ ഔദ്യോഗിക അറിയിപ്പുകൾ പുറത്തിറക്കുമെന്ന് എയർലൈൻസ് വ്യക്തമാക്കി.

നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമാണ് മുൻഗണന നൽകുന്നതെന്ന് സൗദി എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344829/saudi-airlines-cancels-flights-citing-passenger-safety)