---
title: "സുരക്ഷാ ഭീഷണി; മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് താൽക്കാലികമായി നിർത്തിവെച്ചു"
english_title: "Air India Express temporarily suspends flights to Middle East countries"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344861/air-india-express-temporarily-suspends-flights-to-middle-east-countries"
published_at: "2026-02-28T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2ff6066583_12.jpg"
keywords: []
---

# സുരക്ഷാ ഭീഷണി; മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് താൽക്കാലികമായി നിർത്തിവെച്ചു

> **Lead Summary:** **റിയാദ്:** പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് താൽക്കാലികമായി റദ്ദാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ അടിയന്തര നടപടിയെന്ന് കമ്പനി വക്താവ് അറിയിച്ചു.

## Article Content

**റിയാദ്:** പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് താൽക്കാലികമായി റദ്ദാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ അടിയന്തര നടപടിയെന്ന് കമ്പനി വക്താവ് അറിയിച്ചു.

സൗദി അറേബ്യ, യു.എ.ഇ (ദുബായ്, അബുദാബി, ഷാർജ), ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങൾക്കും ഇസ്രായേൽ, ജോർദാൻ തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുമുള്ള സർവീസുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മേഖലയിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പായാൽ മാത്രമേ സർവീസുകൾ പുനരാരംഭിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.

ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലോ ഇമെയിലിലോ വിവരങ്ങൾ ലഭ്യമാക്കും. ടിക്കറ്റുകൾ മാറ്റാനോ ചാർജ് ഇളവുകൾക്കുമായി വെബ്സൈറ്റിലെ 'Manage Booking' വിഭാഗം ഉപയോഗിക്കാവുന്നതാണ്. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ Tia ചാറ്റ്ബോട്ട് വഴിയും സഹായം ലഭിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344861/air-india-express-temporarily-suspends-flights-to-middle-east-countries)