---
title: "കുവൈത്ത് വിമാനത്താവളത്തിൽ ആക്രമണം; സുരക്ഷാ നടപടികൾ ശക്തമാക്കി"
english_title: "Attack at Kuwait airport; Security measures tightened"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344867/attack-at-kuwait-airport-security-measures-tightened"
published_at: "2026-02-28T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a30dfcb0694_16.jpg"
keywords: []
---

# കുവൈത്ത് വിമാനത്താവളത്തിൽ ആക്രമണം; സുരക്ഷാ നടപടികൾ ശക്തമാക്കി

> **Lead Summary:** **കുവൈത്ത് സിറ്റി: **പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ ടെർമിനൽ-1 പാസഞ്ചർ കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

## Article Content

**കുവൈത്ത് സിറ്റി: **പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ ടെർമിനൽ-1 പാസഞ്ചർ കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

സംഭവത്തിൽ ചില തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റതായും കെട്ടിടത്തിന് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും അധികൃതർ വ്യക്തമാക്കി.

ആക്രമണത്തിന് പിന്നാലെ അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കുകയും സ്ഥലം സുരക്ഷിതമാക്കുകയും ചെയ്തിട്ടുണ്ട്.

നിലവിൽ വിമാനത്താവളത്തിലെ സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ കർശനമായ നിരീക്ഷണം തുടരുകയാണെന്നും കുവൈത്ത് ഭരണകൂടം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344867/attack-at-kuwait-airport-security-measures-tightened)