---
title: "പാം ജുമൈറയിൽ തീപ്പിടുത്തം; നാല് പേർക്ക് പരിക്ക്, സ്ഥിതി നിയന്ത്രണവിധേയമെന്ന് അധികൃതർ"
english_title: "Fire breaks out in Palm Jumeirah; Four injured, authorities say situation under control"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344882/fire-breaks-out-in-palm-jumeirah-four-injured-authorities-say-situation-under-control"
published_at: "2026-02-28T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a325e8a7446_22.jpg"
keywords: []
---

# പാം ജുമൈറയിൽ തീപ്പിടുത്തം; നാല് പേർക്ക് പരിക്ക്, സ്ഥിതി നിയന്ത്രണവിധേയമെന്ന് അധികൃതർ

> **Lead Summary:** **ദുബായ്: **ശനിയാഴ്ച രാത്രി ദുബായ് പാം ജുമൈറയിലുണ്ടായ തീപ്പിടുത്തം നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റതായും ഇവരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും ദുബായ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു.

## Article Content

**ദുബായ്: **ശനിയാഴ്ച രാത്രി ദുബായ് പാം ജുമൈറയിലുണ്ടായ തീപ്പിടുത്തം നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റതായും ഇവരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും ദുബായ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു.

അപകടവിവരമറിഞ്ഞ ഉടൻ തന്നെ ദുബായ് സിവിൽ ഡിഫൻസും അടിയന്തര വിഭാഗങ്ങളും സ്ഥലത്തെത്തി തീയണയ്ക്കുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തു. താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് അധികൃതർ വ്യക്തമാക്കി.

മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത്, സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങളും വീഡിയോകളും വിശ്വസിക്കരുതെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന കൃത്യമായ വിവരങ്ങൾ മാത്രം കണക്കിലെടുക്കണമെന്നും ദുബായ് ഭരണകൂടം നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344882/fire-breaks-out-in-palm-jumeirah-four-injured-authorities-say-situation-under-control)