---
title: "കുവൈത്തിൽ 12 പേർ ആശുപത്രിയിൽ; സംഘർഷ സാഹചര്യത്തിൽ പരിക്കേറ്റതെന്ന് ആരോഗ്യ മന്ത്രാലയം"
english_title: "12 people hospitalized in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344885/12-people-hospitalized-in-kuwait"
published_at: "2026-02-28T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a32a040d514_25.jpg"
keywords: []
---

# കുവൈത്തിൽ 12 പേർ ആശുപത്രിയിൽ; സംഘർഷ സാഹചര്യത്തിൽ പരിക്കേറ്റതെന്ന് ആരോഗ്യ മന്ത്രാലയം

> **Lead Summary:** **കുവൈത്ത് സിറ്റി:** മേഖലയിൽ നിലനിൽക്കുന്ന അസ്ഥിരമായ സാഹചര്യങ്ങളെത്തുടർന്ന് പരിക്കേറ്റ പന്ത്രണ്ട് പേരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

## Article Content

**കുവൈത്ത് സിറ്റി:** മേഖലയിൽ നിലനിൽക്കുന്ന അസ്ഥിരമായ സാഹചര്യങ്ങളെത്തുടർന്ന് പരിക്കേറ്റ പന്ത്രണ്ട് പേരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ശനിയാഴ്ചയാണ് ഇവരെ ചികിത്സയ്ക്കായി എത്തിച്ചത്. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് ഔദ്യോഗികമായി പുറത്തുവിട്ടു.

ഏറ്റവും കൂടുതൽ പേരെ പ്രവേശിപ്പിച്ചത് ഫർവാനിയ ആശുപത്രിയിലാണ് (ഒമ്പത് പേർ). ജഹ്‌റ ആശുപത്രിയിൽ രണ്ടുപേരും മുബാറക് ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്. നെഞ്ച്, പുറം, കൈകാലുകൾ എന്നിവിടങ്ങളിൽ ഏറ്റ മുറിവുകൾക്കും മുഖത്തും കഴുത്തിലുമുണ്ടായ ബാഹ്യമായ പരിക്കുകൾക്കുമാണ് ഇവർ ചികിത്സ തേടിയത്. ഇവർക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും ലഭ്യമാക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344885/12-people-hospitalized-in-kuwait)