---
title: "ഹൃദയാഘാതം മൂലം; നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി നജ്‌റാനിൽ അന്തരിച്ചു"
english_title: "Expatriate dies in Najran while about to return home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344926/expatriate-dies-in-najran-while-about-to-return-home"
published_at: "2026-03-01T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3d99488c76_Expatriate_dies_in_Najran_while_about_to_return_home.jpg"
keywords: []
---

# ഹൃദയാഘാതം മൂലം; നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി നജ്‌റാനിൽ അന്തരിച്ചു

> **Lead Summary:** ന​ജ്‌​റാ​ൻ: ദശാബ്ദങ്ങൾ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കവെ പശ്ചിമ ബംഗാൾ സ്വദേശി നജ്‌റാനിൽ അന്തരിച്ചു. കൊൽക്കത്ത സ്വദേശിയായ റംസാൻ അലി ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. താമസസ്ഥലത്ത് വെച്ച് പെട്ടെന്നുണ്ടായ നെഞ്ചുവേദനയെത്തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ അന്ത്യം സംഭവിക്കുകയായിരുന്നു.

## Article Content

ന​ജ്‌​റാ​ൻ: ദശാബ്ദങ്ങൾ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കവെ പശ്ചിമ ബംഗാൾ സ്വദേശി നജ്‌റാനിൽ അന്തരിച്ചു. കൊൽക്കത്ത സ്വദേശിയായ റംസാൻ അലി ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. താമസസ്ഥലത്ത് വെച്ച് പെട്ടെന്നുണ്ടായ നെഞ്ചുവേദനയെത്തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ അന്ത്യം സംഭവിക്കുകയായിരുന്നു.

ന​ജ്‌​റാ​നി​ലെ ഹ​യ്യു​ൽ ഫ​ഹ​ദി​ൽ ദീ​ർ​ഘ​കാ​ല​മാ​യി ടൈ​ല​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ശ​നി​യാ​ഴ്ച നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് വെ​ള്ളി​യാ​ഴ്ച വി​ധി മ​ര​ണ​ത്തി​​ന്റെ രൂ​പ​ത്തി​ലെ​ത്തി​യ​ത്. മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം ന​ജ്‌​റാ​നി​ലെ ഫൈ​സ​ലി​യ മ​ഖ്ബ​റ​യി​ൽ ഖ​ബ​റ​ട​ക്കി. കെ.​എം.​സി.​സി ന​ജ്‌​റാ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്​ സ​ലീം ഉ​പ്പ​ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​യ​മ​ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ച​ത്. കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ് പ്ര​വ​ർ​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും സ​ഹാ​യ​വു​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344926/expatriate-dies-in-najran-while-about-to-return-home)