---
title: "യുഎഇയിൽ ഡ്രോണുകൾക്കും വിനോദ വിമാനങ്ങൾക്കും താൽക്കാലിക വിലക്ക്"
english_title: "Temporary ban on drones and recreational aircraft in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344946/temporary-ban-on-drones-and-recreational-aircraft-in-the-uae"
published_at: "2026-03-01T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3f3ead249b_18.jpg"
keywords: []
---

# യുഎഇയിൽ ഡ്രോണുകൾക്കും വിനോദ വിമാനങ്ങൾക്കും താൽക്കാലിക വിലക്ക്

> **Lead Summary:** **യുഎഇ : **രാജ്യത്തെ വ്യോമമേഖലയുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുൻനിർത്തി ഡ്രോണുകൾ, ഗ്ലൈഡറുകൾ, വിനോദ വിമാനങ്ങൾ എന്നിവ പറത്തുന്നതിന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അടിയന്തര നിരോധനം ഏർപ്പെടുത്തി.

## Article Content

**യുഎഇ : **രാജ്യത്തെ വ്യോമമേഖലയുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുൻനിർത്തി ഡ്രോണുകൾ, ഗ്ലൈഡറുകൾ, വിനോദ വിമാനങ്ങൾ എന്നിവ പറത്തുന്നതിന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അടിയന്തര നിരോധനം ഏർപ്പെടുത്തി.

മുൻകരുതൽ നടപടിയെന്ന നിലയിൽ ഒരാഴ്ചത്തേക്കാണ് നിലവിൽ ഈ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവിൽ ഇത്തരം വിമാനങ്ങളുടെ പ്രവർത്തനം, വിക്ഷേപണം, പറക്കൽ എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്.

ഒരാഴ്ചയ്ക്ക് ശേഷം സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും വിലക്ക് നീക്കുന്ന കാര്യത്തിൽ അതോറിറ്റി തീരുമാനമെടുക്കുക. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജിസിഎഎ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344946/temporary-ban-on-drones-and-recreational-aircraft-in-the-uae)