---
title: "സ്കൂളുകൾക്കും സർവകലാശാലകൾക്കും ഓൺലൈൻ ക്ലാസ്; യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അടിയന്തര ഉത്തരവ്"
english_title: "Online classes for UAE schools and universities"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344949/online-classes-for-uae-schools-and-universities"
published_at: "2026-03-01T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3f5d05eedd_19.jpg"
keywords: []
---

# സ്കൂളുകൾക്കും സർവകലാശാലകൾക്കും ഓൺലൈൻ ക്ലാസ്; യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അടിയന്തര ഉത്തരവ്

> **Lead Summary:** **യുഎഇ: **രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യയനം ഓൺലൈൻ രീതിയിലേക്ക് മാറ്റാൻ വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയവും തീരുമാനിച്ചു.

## Article Content

**യുഎഇ: **രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യയനം ഓൺലൈൻ രീതിയിലേക്ക് മാറ്റാൻ വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയവും തീരുമാനിച്ചു.

നാളെ (മാർച്ച് 2) മുതൽ മാർച്ച് 4 (ബുധനാഴ്ച) വരെയാണ് നിലവിൽ ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ മുഴുവൻ പൊതു-സ്വകാര്യ സ്കൂളുകൾക്കും സർവകലാശാലകൾക്കും ഈ നിർദ്ദേശം ബാധകമാണ്.

വിദ്യാർത്ഥികൾക്ക് പുറമെ അധ്യാപകർക്കും ഭരണനിർവഹണ ജീവനക്കാർക്കും ഈ ഉത്തരവ് ബാധകമായിരിക്കും. വരും ദിവസങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഓൺലൈൻ ക്ലാസുകൾ നീട്ടണോ എന്ന കാര്യത്തിൽ അധികൃതർ പിന്നീട് തീരുമാനമെടുക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344949/online-classes-for-uae-schools-and-universities)